വിശുദ്ധ എവുപ്രാസ്യ തിരുനാളിനോടനുബന്ധിച്ചുള്ള വിളംബര ഘോഷയാത്രയ്ക്ക് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ നൽകിയ സ്വീകരണം.
വിശുദ്ധ എവുപ്രാസ്യമ്മയുടെ 20-ാമത് തിരുനാൾ 20 മുതൽ 29 വരെ ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് വിശുദ്ധയുടെ തിരുസ്വരൂപംവഹിച്ചുള്ള വിളംബര ഘോഷയാത്ര പാലയൂർ മാർത്തോമാ തീർഥകേന്ദ്രത്തിൽനിന്ന് പുറപ്പെട്ട് പറപ്പൂർ, ഒല്ലൂർ ഫൊറോന പള്ളികളിലെ സ്വീകരണത്തിനുശേഷം എവുപ്രാസ്യ തീർഥകേന്ദ്രത്തിലെത്തി.
തൃശൂർ അതിരുപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര തിരുസ്വരൂപം ഏറ്റുവാങ്ങി. ചടങ്ങുകൾക്ക് തീർഥ കേന്ദ്രം റെക്ടർ ഫാ. ജോയ് ചിറ്റിലപ്പിള്ളി, ഫാ. സാൽവിൻ കണ്ണനായ്ക്കൽ, ജന. കൺവീനർ ടാജ് ആന്റണി എന്നിവർ നേതൃത്വംനൽകി.