പ്രതീകാത്മക ചിത്രം
നെടുമങ്ങാട് : ആര്യനാട് കർമലമാതാ ദേവാലയത്തിലെ ഇടവക തിരുനാൾ നാളെ മുതൽ 19 വരെ നടക്കും.നാളെ 6.30ന് കൊടിയേറ്റ്. 6.45ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് റവ.ഡോ.ജോസ് റാഫേൽ നേതൃത്വം നൽകും.16ന് വൈകിട്ട് 6.30ന് സമൂഹ ദിവ്യ ബലിയ്ക്ക് ഫാ.ക്രിസ്റ്റി നേതൃത്വം നൽകും. 17ന് വൈകിട്ട് 6.30ന് സമൂഹ ദിവ്യ ബലിക്ക് ഫാ. റോബിൻ രാജ് നേതൃത്വം നൽകും.18ന് വൈകിട്ട് 6.30ന് സമൂഹദിവ്യ ബലിയ്ക്ക് മോൺ.ഡോ. ജോണി.കെ.ലോറസ് നേതൃത്വം നൽകും. തുടർന്ന് തിരുസ്വരൂപ പ്രദക്ഷിണം. സ്നേഹ വിരുന്ന്. സമാപന ദിവസമായ 19ന് രാവിലെ 10ന് തിരുനാൾ സമാപന ദിവ്യ ബലിയ്ക്ക് റവ.റൂഫസ് പയസ് ലീൻ നേതൃത്വം നൽകും.തുടർന്ന് കൊടിയിറക്കും സ്നേഹ വിരുന്നും. എല്ലാ ദിവസവും വൈകിട്ട് 5.30ന് ജപമാല, ലിറ്റിനി, നൊവേന എന്നിവ ഉണ്ടായിരിക്കും.
Tags : Nattuvishesham LocalNews Feast