കൂടാളി ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദന ചടങ്ങ്
മട്ടന്നൂർ: കൂടാളി ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ്ടു, യുഎസ്എസ്, എൻഎംഎംഎസ് പരീക്ഷകളിൽ ഉന്നത വിജയികൾക്ക് അനുമോദനം സംഘടിപ്പിച്ചു. വി.കെ. സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കൂടാളി പഞ്ചായത്ത് പ്രസിഡന്റ് ഇ. സജീവൻ അധ്യക്ഷത വഹിച്ചു. മുഖ്യധ്യാപകൻ റഫീഖ് അലി ആമുഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ.ടി. റീന ഭാസ്കർ, മാനേജർ പ്രതിനിധി ജയദേവൻ നമ്പ്യാർ, കൂടാളി പഞ്ചായത്ത് അംഗം സുനന്ദ, മദർ പിടിഎ പ്രസിഡന്റ് പി.കെ. ഫാത്തിമ, കെ.കെ. പ്രദീപ് കുമാർ, സി. മനീഷ്, കെ.വി. മനോജ്, ജി. ജ്യോതി, സ്റ്റാഫ് സെക്രട്ടറി രജ്ഞിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.