x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൈ​റ്റ്മാ​സ്റ്റ​റാ​യ യു​വ​തി​യെ ആ​ക്ര​മി​ച്ച കേ​സ്; പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം


Published: June 18, 2026 04:48 AM IST | Updated: June 18, 2026 04:48 AM IST

കൊ​ച്ചി: സി​നി​മ​യി​ലെ ഫൈ​റ്റ് മാ​സ്റ്റ​റാ​യ യു​വ​തി​യെ ഒ​രു സം​ഘം യു​വാ​ക്ക​ള്‍ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ക​ലൂ​ര്‍ സ്റ്റേ​ഡി​യം പ​രി​സ​ര​ത്ത് വ​ച്ച് ല​ഹ​രി മ​രു​ന്നു കേ​സി​ലെ പ്ര​തി​യും സം​ഘ​വു​മാ​ണ് യു​വ​തി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​ത്.

ക​ല്ലെ​റി​ഞ്ഞ് വീ​ഴ്ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മ​ണം. അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത് പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​തി​ലെ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up