മെംബർ കെയർ പദ്ധതിയുടെ ലോഗോ പ്രകാശനം തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. മുഹമ്മദ് നിർവഹിക്കുന്നു.
മഞ്ചേരി: നിത്യരോഗികൾക്ക് പഞ്ചായത്തംഗത്തിന്റെ ഓണറേറിയം ഉപയോഗിച്ച് മരുന്നുകൾ വാങ്ങി നൽകുന്ന കരുതൽ പദ്ധതിക്ക് തുടക്കം. ആനക്കോട്ടുപുറം 23-ാം വാർഡിലെ നിർധനരായ രോഗികൾക്ക് സൗജന്യമായി മരുന്നുകൾ ലഭ്യമാക്കാൻ എൻ.പി. മുഹമ്മദാണ് പദ്ധതി തുടങ്ങിയത്.
മെംബർ കെയർ പദ്ധതിയുടെ ലോഗോ പ്രകാശനം തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. മുഹമ്മദ് നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ യു.കെ. മഞ്ജുഷ, ബ്ലോക്ക് അംഗം അഡ്വ. ഷിഫ്ന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. അർമിയാഹ്, ഫഹ്മിത അജ്മൽ, അസ്കർ ആമയൂർ എന്നിവർ പങ്കെടുത്തു.
പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ 9847333343 എന്ന നമ്പറിൽ വിളിക്കാം.
Tags : Local News Nattuvishesham Malappuram