കൊച്ചി: മുല്ലശേരി കനാല്‍ മുതല്‍ കോണ്‍വെന്റ് ജംഗ്ഷന് വരെയുള്ള 100 മീറ്റര്‍ നീളമുള്ള ഡ്രയിനേജ് മൂടിയില്ലാതെ തുറന്നുകിടക്കുകയാണെന്ന പരാതി രണ്ടു മാസത്തിനകം ശാശ്വതമായി പരിഹരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്.
മുല്ലശേരി കനാലിന്റെ ബലക്ഷയം വന്ന ഭിത്തി പൊളിച്ചു നീക്കി പുതിയ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിച്ച് സ്ലാബിടുന്നതിനായി 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഭരണാനുമതി ലഭ്യമായാല്‍ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
എസ്റ്റിമേറ്റിന്റെ പകര്‍പ്പും കമ്മീഷനില്‍ സമര്‍പ്പിച്ചു. തോടിന്റെ വശങ്ങളില്നടത്തിയിട്ടുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും തോട്ടില്‍ വളര്‍ന്നു നില്ക്കുന്ന ചെടികള്‍ വെട്ടിനീക്കി തോട് വൃത്തിയാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. തോട് തുടര്‍ന്നും വൃത്തിയായി സൂക്ഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കൊച്ചി നഗരസഭാ സെക്രട്ടറിക്ക് വേണ്ടി എക്സിക്യൂട്ടീവ് എൻജിനീയര്‍ സിറ്റിംഗില്‍ ഹാജരായി. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷല്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Tags : Local News Nattuvishesham Ernakulam