x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒടുവിൽ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ വ​ഴ​ങ്ങി : പോ​ർ​ട്ട് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രെ ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് ജോ​ലി​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി


Published: June 10, 2026 07:06 AM IST | Updated: June 10, 2026 07:06 AM IST

വി​ഴി​ഞ്ഞം: ഒ​ടു​വി​ൽ തിരുവന ന്തപുരം ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ വ​ഴ​ങ്ങി, വി​ഴി​ഞ്ഞം പോ​ർ​ട്ട് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രെ ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് ചു​മ​ത​ല​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി.
നേ​ര​ത്തെ ബി​എ​ൽ​ഒ ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന ഒ​രാ​ളൊ​ഴി​ച്ച് ബാ​ക്കി​യു​ള്ള എ​ട്ടു​പേ​രെ​യും ജോ​ലി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യ അ​റി​യി​പ്പ് തു​റ​മു​ഖ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി . ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ സെ​ക്യൂ​രി​റ്റി ന​ൽ​കി തീ​രം സം​ര​ക്ഷി​ക്കാ​ൻ അ​ധി​കാ​ര​പ്പെ​ട്ട പ്ര​ധാ​ന ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രെ ഒ​ന്ന​ട​ങ്കം ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പി​നു നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച കാ​ര്യം ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

വി​ഴി​ഞ്ഞം മാ​രി​ടൈം ബോ​ർ​ഡ് തു​റ​മു​ഖ​ത്തി​ലെ പ്ര​ധാ​ന സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ ആ​കെ​യു​ള്ള ഒ​ൻ​പ​ത് ജീ​വ​ന​ക്കാ​ർ​ക്കും സെ​ൻ​സ​സ് ഡ്യൂ​ട്ടി ന​ൽ​കി​യ​തോ​ടെ​യാ​ണ് കാ​ര്യം വി​വ​ദ​മാ​യ​ത്. ഇ​തോ​ടൊ​പ്പം, തി​ങ്ക​ളാ​ഴ്ച മു​ത​ൽ ന​ട​ക്കു​ന്ന ട്രെ​യി​നിം​ഗ് പ​രി​പാ​ടി​യി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും വ​രെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്മു​ന്ന​റി​യി​പ്പും ന​ൽ​കി. ‌ കു​റ​ച്ചു ജീ​വ​ന​ക്കാ​രെ​യെ​ങ്കി​ലും അ​ധി​ക ജോ​ലി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​ത്ത​ര​ണ​മെ​ന്ന ഓ​ഫീ​സ​റു​ടെ ക​ത്തു​പോ​ലും വ​ക വ​യ്കാ​തെ​യാ​യി​രു​ന്നു ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി.

സം​ഭ​വം ച​ർ​ച്ചാ​വി​ഷ​യ​മാ​യ​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ത്തി​ൽ​നി​ന്നു ത​ല​യൂ​രാ​നു​ള്ള ഡ്യൂ​ട്ടി ഒ​ഴി​വാ​ക്ക​ൽ തീ​രു​മാ​ന​മെ​ന്ന​റി​യു​ന്നു. പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കു​പോ​ലും ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ക്കാ​തെ യി​രി​ക്കു​ന്പോ​ഴാ​ണ് മാ​സ​ങ്ങ​ൾ നീ​ളുന്ന സെ​ൻ​സ​സ് ഡ്യൂ​ട്ടി ന​ൽ​കി​യ​ത് വി​വാ​ദ​മാ​യ​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up