പ്രതീകാത്മക ചിത്രം
തൃശൂർ: പുലിക്കളിക്ക് സമ്മാനതുക വർധിപ്പിക്കുമെന്ന് കോർപറേഷൻ. സമ്മാനങ്ങളുടെ എണ്ണവും കൂട്ടാൻ കൗണ്‍സിലിൽ തീരുമാനമായി. പുലിക്കളിസംഘങ്ങൾക്കുള്ള സഹായം 3.12 ലക്ഷത്തിൽനിന്ന് 3.50 ലക്ഷമാക്കിയാണ് ഉയർത്തിയത്.
പുലിക്കളിയിലെ നിശ്ചലദൃശ്യങ്ങളെ പുരാണം, സമകാലികം എന്നിങ്ങനെ രണ്ടുവിഭാഗങ്ങളാക്കി തിരിച്ച് ഒരോന്നിനും സമ്മാനം നൽകും. ഇതുകൂടാതെ പുലിവണ്ടിക്കും സമ്മാനങ്ങൾ നൽകും.
പുലിക്കളിയുടെ എല്ലാ സമ്മാനത്തുകകളും വർധിപ്പിച്ചു. പുലിസംഘങ്ങളുടെ സൗകര്യം കണക്കിലെടുത്ത് നഗരത്തിൽ നടന്നിരുന്ന ചമയപ്രദർശനം ഓരോ ദേശത്തിന്റെയും പുലിമടകളിൽ നടത്തും.
ഇത്തവണയും ഇൻഷ്വറൻസ് ഏർപ്പെടുത്തും. കുമ്മാട്ടിസംഘങ്ങൾക്കുള്ള ധനസഹായം അന്‍പതിനായിരം രൂപയാക്കി ഉയർത്താനും തീരുമാനിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Pulikali