x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​ബ​ർ ആ​വ​ർ​ത്ത​ന​ കൃ​ഷി​ക്ക് ഹെ​ക്ട​റി​ന് 75,000 രൂ​പ വ​രെ ധ​ന​സ​ഹാ​യം


Published: May 26, 2026 12:32 AM IST | Updated: May 26, 2026 12:32 AM IST

ക​ണ്ണൂ​ർ: റ​ബ​ർ ആ​വ​ർ​ത്ത​ന കൃ​ഷി​ക്കാ​യി ഹെ​ക്ട​റി​ന് 75,000 രൂ​പ വ​രെ സ​ർ​ക്കാ​രി​ൽ​നി​ന്ന് നേ​രി​ട്ട് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് ക​ർ​ഷ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ലോ​ക ബാ​ങ്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന കേ​ര ( കേ​ര​ള ക്ലൈ​മ​റ്റ് റെ​സി​ലി​യ​ന്‍റ് അ​ഗ്രി വാ​ല്യു ചെ​യി​ൻ മോ​ഡേ​ണൈ​സേ​ഷ​ൻ) പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് പു​ന​ർ ന​ടീ​ലി​ന് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഉ​ത്പാ​ദ​ന​ക്ഷ​മ​ത കു​റ​ഞ്ഞ പ​ഴ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി പ​ക​രം കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ ചെ​റു​ക്കാ​നും ഉ​യ​ർ​ന്ന ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​മു​ള്ള പു​തി​യ ഇ​ന​ങ്ങ​ളാ​ണ് കേ​ര പ​ദ്ധ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് 30,000 ഹെ​ക്ട​റി​ൽ റ​ബ​ർ പു​തു​ന​ടീ​ൽ ന​ട​പ്പാ​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ലൂ​ടെ ഏ​ക​ദേ​ശം 50,000 റ​ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ട് സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കും. 25 സെ​ന്‍റെ മു​ത​ൽ അ​ഞ്ചു ഹെ​ക്ട​ർ വ​രെ റ​ബ​ർ കൃ​ഷി​യു​ള്ള ചെ​റു​ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​ക. ആ​ദ്യ വ​ർ​ഷം 55,000 രൂ​പ​യും ര​ണ്ടാം വ​ർ​ഷം 20,000 രൂ​പ​യും എ​ന്ന രീ​തി​യി​ൽ ഓ​രോ ക​ർ​ഷ​ക​നും പ​ര​മാ​വ​ധി ര​ണ്ടു ഹെ​ക്ട​ർ വ​രെ​യു​ള്ള പു​ന​ർ​ന​ടീ​ലി​ന് ധ​ന​സ​ഹാ​യം ല​ഭ്യ​മാ​കും.

ധ​ന​സ​ഹാ​യ​ത്തോ​ടൊ​പ്പം കേ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ശാ​സ്ത്രീ​യ കൃ​ഷി​മു​റ​ക​ളും പ്ര​കൃ​തി സൗ​ഹൃ​ദ കാ​ലാ​വ​സ്ഥ അ​തി​ജീ​വ​ന രീ​തി​ക​ളും ക​ർ​ഷ​ക​ർ​ക്ക് പ​ക​ർ​ന്നു ന​ൽ​കും. പു​തു​ന​ടീ​ലി​ൽ മി​ക​ച്ച ഇ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് ഉ​ത്പാ​ദ​നം ല​ഭി​ക്കു​ക​യും വ​രു​മാ​നം വ​ർ​ധി​ക്കു​ക​യും ചെ​യ്യും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള അ​ത്യു​ത്പാ​ദ​ന റ​ബ​ർ തൈ​ക​ൾ ക​ർ​ഷ​ക​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് 30 അം​ഗീ​കൃ​ത ന​ഴ്സ​റി​ക​ൾ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‌ സ്‌​കീ​മി​ൽ പി​ന്തു​ണ​യു​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​ല്ല തൈ​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഓ​രോ ന​ഴ്സ​റി​ക്കും പ​ര​മാ​വ​ധി ആ​റു ല​ക്ഷം രൂ​പ വ​രെ സ​ബ്സി​ഡി​യും അ​നു​വ​ദി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

പു​തു​ന​ടീ​ൽ പ​ദ്ധ​തി​യു​ടെ ധ​ന​സ​ഹാ​യ​ത്തി​നാ​യി ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.അ​പേ​ക്ഷ​ക​രെ റ​ബ​ർ ബോ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക്ഷ​ണി​ക്കും. യോ​ഗ്യ​രാ​യ​വ​ർ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും പു​ന​ർ ന​ടീ​ൽ ശ​രി​യാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​നും ഫീ​ൽ​ഡ് ഓ​ഫീ​സ​ർ​മാ​രും ഉ​ണ്ടാ​കും.

അ​പേ​ക്ഷി​ക്കു​മ്പോ​ൾ തി​രി​ച്ച​റി​യ​ൽ രേ​ഖ, ഫോ​ട്ടോ, ബാ​ങ്ക് പാ​സ് ബു​ക്ക്, കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ്, കൃ​ഷി​യി​ട​ത്തി​ന്‍റെ സ്കെ​ച്ച്, അം​ഗീ​കൃ​ത ന​ഴ്സ​റി​യി​ൽ നി​ന്ന് ന​ടീ​ൽ വ​സ്തു​ക്ക​ൾ വാ​ങ്ങി​യ​തി​ന്‍റെ ബി​ൽ തു​ട​ങ്ങി​യ രേ​ഖ​ക​ളും ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം.

താ​ത്പ​ര്യ​മു​ള്ള ക​ർ​ഷ​ക​രും ന​ഴ്സ​റി​ക​ളും കേ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​യ​റാ​ക്കി​യ www. keraplantation.kerala.gov.in ഓ​ൺ ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ക​ണ്ണൂ​രി​ലു​ള്ള നോ​ർ​ത്ത് കേ​ര​ള റീ​ജ​ണ​ൽ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 7698243657, 7306595447.

 

Tags : Financial assistance nattuvishesham local news

Recent News

Corehub Up