നിലമ്പൂര് രാമംകുത്തില് 11 കെവി വൈദ്യുതി ലൈനില് തീപിടിച്ചപ്പോള്.
നിലമ്പൂര്: 11 കെവി വൈദ്യുതിലൈനില് തീപിടിത്തം. കേബിള് കത്തിനശിച്ചു. അഗ്നി രക്ഷാ സേന ഉടന് സ്ഥലത്ത് എത്തി തീ അണച്ചതിനാല് അപകടം ഒഴിവായി. ഇന്നലെ പുലര്ച്ചെ 2.30ഓടെയാണ് നിലമ്പൂര് രാമംകുത്തില് 11 കെവി വൈദ്യുതി ലൈനില് തീപിടിത്തമുണ്ടായത്. പ്രദേശവാസികള് വിവരം അറിയിച്ചതോടെ നിലമ്പൂര് അഗ്നി രക്ഷാസേന സ്ഥലത്ത് എത്തി തീ അണയ്ക്കുകയായിരുന്നു.