കൊല്ലം: അഗ്നിരക്ഷാ സേന ഡയറക്ടർ ജനറലിന്റെ ബാഡ്ജ് ഓഫ് ഓണറിനു കൊല്ലം ജില്ലയിൽനിന്നും മൂന്നുപേർ അർഹരായി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ കെ. സുരേഷ്കുമാർ, ഒ.എ. ഷഹീർ, എസ്.ജിതിൻ എന്നിവരാണ് അർഹരായത്.
കെ.സുരേഷ്കുമാർ
2015 ൽ അഗ്നിരക്ഷാ സേനയിൽ പ്രവേശിച്ച സുരേഷ് കുമാർ നിലവിൽ കൊല്ലം ജില്ലാ സ്കൂബാ ഡൈവിംഗ് അംഗമാണ്.2018,2019 വെള്ളപ്പൊക്കം, 2021 ഉളിയക്കോവിൽ കിണർ അപകടത്തിലെ രക്ഷാ പ്രവർത്തനം, 2023 ഉളിയക്കോവിൽ മരുന്ന് ഗോഡൗണിലെ തീപിടുത്തം തുടങ്ങി വിവിധങ്ങളായ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു മികച്ച സേവനം നടത്തിയതിനു 15 സത് സേവന പത്രങ്ങൾ ലഭിച്ചിട്ടുണ്ട്.2024 ൽ 120 അടി താഴ്ചയുള്ള കുടവട്ടൂർ പാറ ക്വാറിയിൽ അകപ്പെട്ട ഒരാളെ ജീവനോടെ രക്ഷിക്കാൻ സാധിച്ച സ്കൂബ ടീമിൽ അംഗമായിരുന്നു. ഭാര്യ:സിയോണ. മക്കൾ:ഇവാൻ എസ്. ജോസഫ്, എസ്.ഇസാ മറിയം.
ഒ.എ. ഷഹീർ
2016 ൽ അഗ്നിരക്ഷാ സേനയിൽ പ്രവേശിച്ച ഷഹീർ നിലവിൽ അഗ്നിരക്ഷാ സേന സ്പെഷൽ ടാസ്ക് ഫോഴ്സ് അംഗവും കൊല്ലം ജില്ലാ സ്ക്യൂബാ ഡൈവിംഗ് അംഗവുമാണ്. 2018 പ്രളയം, 2023 ഉളിയക്കോവിൽ മരുന്ന് ഗോഡൗണിലെ തീപിടുത്തം, തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് രക്ഷാ പ്രവർത്തനം 2024 വയനാട് ഉരുൾപൊട്ടൽ, കോന്നി പയ്യനാമൺ ക്വാറി അപകടം തുടങ്ങി വിവിധങ്ങളായ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു മികച്ച സേവനം നടത്തിയതിനു 18 സത് സേവന പത്രങ്ങൾ ലഭിച്ചിട്ടുണ്ട്.
കൊട്ടാരക്കര അഗ്നിരക്ഷാ സേനയിലെ സോണി എസ്. കുമാറിന്റെ ജീവൻ പൊലിഞ്ഞ കിണർ അപകടത്തിൽ മരണപ്പെട്ട മറ്റു രണ്ടു പേരിൽ ഒരാളുടെ മൃതദേഹം അതീവ ദുഷ്കര സാഹചര്യത്തിൽ കിണറ്റിൽ ഇറങ്ങി വീണ്ടെടുത്തു. ഭാര്യ :അലിഷാ ഷാജഹാൻ. മകൻ: ഈഡൻ നദാൽ.
എസ്.ജിതിൻ
2015 ൽ അഗ്നിരക്ഷാ സേനയിൽ പ്രവേശിച്ച എസ്. ജിതിൻ നിലവിൽ കൊല്ലം ജില്ലാ സ്കൂബാ ഡൈവിംഗ് അംഗമാണ്. 2018 , പ്രളയം 2023 ഉളിയക്കോവിൽ മരുന്ന് ഗോഡൗണിലെ തീപിടുത്തം, തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് രക്ഷാ പ്രവർത്തനം തുടങ്ങി വിവിധങ്ങളായ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തു മികച്ച സേവനം നടത്തിയതിനു 19 സത് സേവന പത്രങ്ങൾ ലഭിച്ചിട്ടുണ്ട്.
കൊട്ടാരക്കര അഗ്നിരക്ഷാ സേനയിലെ സോണി എസ് കുമാറിന്റെ ജീവൻ പൊലിഞ്ഞ കിണർ അപകടത്തിൽ മരണപ്പെട്ട മറ്റു രണ്ടു പേരിൽ രണ്ടാമത്തെ ആളുടെ മൃതദേഹം അതീവ ദുഷ്കര സാഹചര്യത്തിൽ കിണറ്റിൽ ഇറങ്ങി വീണ്ടെടുത്തു. ഭാര്യ :ദിവ്യ. മക്കൾ: ശ്രീറാം, വേദ ലക്ഷ്മി.
Tags : Local News Nattuvishesham Kollam