x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്ണ​പ്പു​റ​ത്ത് ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍: പ്ര​തീ​ക്ഷ​യു​ടെ ചി​റ​ക് മു​ള​യ്ക്കു​ന്നു


Published: July 9, 2026 10:36 PM IST | Updated: July 9, 2026 10:36 PM IST

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി

വ​ണ്ണ​പ്പു​റം: ടൗ​ണി​ല്‍ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ വേ​ണ​മെ​ന്ന ദീ​ര്‍​ഘനാ​ള​ത്തെ ആ​വ​ശ്യ​ത്തി​ന് പ്ര​തീ​ക്ഷ​യേ​കി ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍. ഷി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ണ്ണ​പ്പു​റ​ത്ത് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​വി​ല്‍ ബി​എ​സ്എ​ന്‍​എ​ല്‍ ഓ​ഫീ​സി​നു കീ​ഴി​ലു​ള്ള കെ​ട്ടി​ട​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍​ക്കും ബി​എ​സ്എ​ന്‍​എ​ല്‍ അ​ധി​കൃ​ത​ര്‍​ക്കും ക​ത്ത് കൈ​മാ​റി​യാ​ല്‍ ഇ​ക്കാ​ര്യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് അ​റ​യ്ക്ക​ത്തോ​ട്ടം അ​റി​യി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഭാ​സ്‌​ക​ര്‍, യു​ഡി​ഫ് നേ​താ​ക്ക​ള്‍, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ന്‍റെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യാ​യ പ​ട്ട​യ​ക്കു​ടി, മു​ള്ള​രി​ങ്ങാ​ട്, മു​ണ്ട​ന്‍​മു​ടി, ക​ള്ളി​പ്പാ മേ​ഖ​ല​ക​ളി​ല്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ 25 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള തൊ​ടു​പു​ഴ​യി​ല്‍​നി​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തു​മൂ​ലം അ​ത്യാ​വ​ശ്യ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ സേ​വ​നം വൈ​കാ​ന്‍ കാ​ര​ണ​മാ​കു​ന്നു. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​യ​ള​വി​ല്‍ വ​ണ്ണ​പ്പു​റ​ത്ത് ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് രാ​ജാ​ക്കാ​ടി​ന് ഇ​തു മാ​റ്റു​ക​യാ​യി​രു​ന്നു.

ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല തൊ​ടു​പു​ഴ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ഭാ​സ്‌​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു​ഡി​ഫും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യും ഈ ​ആ​വ​ശ്യം മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍. ഷി​നോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ണ്ണ​പ്പു​റ​ത്ത് ഇ​ന്ന​ലെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. യു​ഡി​ഫ് നേ​താ​ക്ക​ളാ​യ സ​ജി ക​ണ്ണ​മ്പു​ഴ, സ​ണ്ണി​ക​ള​പ്പു​ര, എം. ​ടി. ജോ​ണി എ​ന്നി​വ​രും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham District News

Recent News

Corehub Up