x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ൽ വീ​ണ ഓ​യി​ൽ ക​ഴു​കി​ക്ക​ള​ഞ്ഞ് അ​ഗ്നി​ര​ക്ഷാ സേ​ന


Published: January 20, 2026 06:51 AM IST | Updated: January 20, 2026 06:51 AM IST

പി​റ​വം: പി​റ​വം- മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ കൊ​ള്ളി​ക്ക​ൽ ജം​ഗ്ഷ​നി​ൽ ഓ​യി​ൽ​വീ​ണു വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തോ​ടെ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് ക​ഴു​കി ശു​ചീ​ക​രി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ കൊ​ച്ചു​പ​ള്ളി മൃ​ഗാ​ശു​പ​ത്രി റോ​ഡി​ൽ നി​ന്നും ന​ട​ക്കാ​വ്റോ​ഡി​ലേ​ക്കു ചേ​രു​ന്ന ജം​ഗ്ഷ​നി​ലാ​ണ് വാ​ഹ​ന​ത്തി​ൽ നി​ന്ന് ഓ​യി​ൽ വീ​ണ​ത്. ഇ​തു​വ​ഴി യാ​ത്ര ചെ​യ്ത പി​റ​വ​ത്തെ എം​എ​സ്എം ഐ​ടി​ഐ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

കൂ​ത്താ​ട്ടു​കു​ളം ന​ട​ക്കാ​വ് റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ പ്ര​ധാ​ന പാ​ത​യെ​ന്ന നി​ല​യി​ൽ ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ളാ​ണു ഇ​തു വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തോ​ടെ പി​റ​വം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ഓ​ഫീ​സ​ർ വി.​വി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ​ത്തി​നു ത​യാ​റാ​വു​ക​യാ​യി​രു​ന്നു.

എം​എ​സ്എം ഐ​ടി​ഐ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ജി​ത് കു​മാ​ർ അ​രു​ൺ, ഇ​ജോ കെ.​സാ​ബു, അ​ക്ഷ​യ് സ​ന്തോ​ഷ്, മ​ണി​ക​ണ്ഠ​ൻ ജ​യേ​ഷ് എ​ന്നി​വ​രും ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Tags : nattu vishesham Firefighters oil spilled

Recent News

Corehub Up