പാമ്പാടി: വെള്ളച്ചാട്ടത്തില്‍ നഷ്ടമായ ഒന്നര പവന്റെ സ്വര്‍ണമാല തപ്പിയെടുത്ത് പാമ്പാടി അ ഗ്നിരക്ഷാസേന.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് അരുവിക്കുഴി വെള്ളച്ചാട്ടത്തിലായിരുന്നു സംഭവം. വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ ഇടുക്കി രാജപുരം സ്വദേശിയായ ജെറിന് ജോമിയുടെ മാലയാണ് നഷ്ടപ്പെട്ടത്.
നാട്ടുകാരും കൂടെയുണ്ടായിരുന്നവരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതിനെ തുടര്‍ന്ന് പാമ്പാടി ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു ഉടന്‍തന്നെ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍ മനോജ് നാരായണന്റെ നേതൃത്വത്തില്‍ പാമ്പാടി ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി വെള്ളത്തിലിറങ്ങി മാല മുങ്ങിയെടുത്ത് ഉടമസ്ഥനെ ഏല്‍പ്പിക്കുകയായിരുന്നു.