ചാലക്കുടി: എലിഞ്ഞിപ്രയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ വീട്ടുടമസ്ഥൻ അവശനായി. ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. എലഞ്ഞിപ്ര സ്വദേശി ഊരകത്തുകാലെ വീട്ടിൽ തങ്കച്ചനാണ് സ്വന്തം വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങി കിണറിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ 10.30 നാണ് സംഭവം ഉണ്ടായത് കിണറ്റിൽനിന്നു കയറനാകാത്ത തങ്കച്ചന്റെ അവസ്ഥ മനസിലാക്കിയ ഭാര്യ ഉടനെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
35 അടിയോളം താഴ്ചയുള്ള കിണറാണ്. വേനൽക്കാലമായതിനാൽ വെള്ളം താഴ്ന്നനിലയിൽ ആണ്. അതുകൊണ്ടുതന്നെ ഓക്സിജന്റെ അളവ് കുറയാനുള്ള സാധ്യതയുണ്ടെന്ന് ഫയർ ഫോഴ്സ് വിലയിരുത്തി.
ചാലക്കുടി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആർ.കെ. രമേഷിനന്റേയും സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ പി.ഒ. വർഗീസിന്റേയും നേതൃത്വത്തിൽ സേനാംഗങ്ങളായ ടി.ഡി. ദീപു, റെജി എസ് വാര്യർ, നിഖിൽ കൃഷ്ണൻ, കെ. അരുൺ, കെ.ആർ. വിഷ്ണു, കെ.പി. മോഹനൻ, കെ.കെ.അബൂബക്കർ, വിൻസി ഡേവിസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.