കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് കുടകുത്തിയിൽ കിണറ്റിൽ വീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷിച്ചു. തവളച്ചാലിക്കുഴിയിൽ ശാന്തമോഹനൻ (57) നെയാണ് ഏകദേശം 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.
ശാന്തയെ രക്ഷിക്കുന്നതിനായി ഭർത്താവ് മോഹനൻ കിണറ്റിൽ ഇറങ്ങിയിരുന്നു. കിണറ്റിൽ മൂന്ന് അടിയോളം വെള്ളം ഉണ്ടായിരുന്നു. സ്റ്റേഷൻ ഓഫീസർ എൻ എച്ച്. അസൈനാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ നെറ്റ് റോപ്പിന്റെ സഹായത്താൽ ഇറക്കി 2 പേരെയും രക്ഷിച്ചു കിണറിനു പുറത്തെത്തിച്ചു. ശാന്തമോഹനെ ചികിത്സക്കായി സേനയുടെ ആംബുലൻസിൽ തന്നെ ആശുപതിയിൽ എത്തിച്ചു.
സീനിയർ അഗ്നിരക്ഷാ ഓഫീസർ രഞ്ജിത്ത്, ഗ്രേഡ് എസ്ടിഒ ബെന്നി മാത്യു, അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ അനിൽകുമാർ റെജിമോൻ, ഗഫൂർ, ശുഹൈബ്, വിജിത്ത് കുമാർ, അഖിൽദേവ് അഭിജിത്ത്, ഷാനവാസ്, ഹോം ഗാർഡ് രാമചന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.