x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ങ്ങി​ൽ കു​ടു​ങ്ങി​യ യുവാവിനെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ച്ചു


Published: October 26, 2025 05:00 AM IST | Updated: October 26, 2025 05:00 AM IST

മു​തു​കാ​ട്ടി​ൽ തെ​ങ്ങി​ൽ കു​ടു​ങ്ങി​യ ആ​ളെ പേ​രാ​മ്പ്ര ഫ​യ​ർ​ഫോ​ഴ്‌​സ് ര​ക്ഷ​പ്പെടു​ത്തു​ന്നു

പെ​രു​വ​ണ്ണാ​മൂ​ഴി: മു​തു​കാ​ട് ക്ഷേ​ത്ര​ത്തി​നു​സ​മീ​പം തെ​ങ്ങി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. തെ​ങ്ങു ക​യ​റ്റ യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് 40 അ​ടി ഉ​യ​ര​മു​ള്ള തെ​ങ്ങി​ന്‍റെ മു​ക​ളി​ൽ ച​ക്കി​ട്ട​പാ​റ സ്വ​ദേ​ശി ആ​ല​യി​ൽ സ​ഞ്ജു കു​ടു​ങ്ങി പോ​വു​ക​യാ​യി​രു​ന്നു.

പേ​രാ​മ്പ്ര അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ നി​ന്നും അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​പ്ര​ദീ​പ​ൻ, ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​ഹ​രീ​ഷ്, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ വി​നോ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ഏ​റെ​നേ​രം തെ​ങ്ങി​ൽ പി​ടി​ച്ചു നി​ന്നു അ​വ​ശ​നാ​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി.

സേ​നാം​ഗ​മാ​യ വി​നീ​ത് മ​റ്റൊ​രു യ​ന്ത്ര​ത്തി​ൽ തെ​ങ്ങി​ൽ ക​യ​റി കാ​ര​മ​ന്‍റ​ൽ റോ​പ്പ്, സേ​ഫ്റ്റി സ്ലിം​ങ്ങ്, പു​ള്ളി എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ക്കൊ​ന്നും കൂ​ടാ​തെ താ​ഴെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

Tags : Firefighters Kozhikode

Recent News

Corehub Up