താമരശേരി: താമരശേരിക്ക് സമീപം വെളിമണ്ണ തട്ടാഞ്ചേരിയിൽ അഞ്ച് വയസുകാരിക്ക് പാമ്പുകടിയേറ്റു. അൻസാബിന്റെ മകൾ ഫാത്തിമ അമറിനാണ് മദ്രസ വിട്ട് മറ്റു കുട്ടികൾക്കൊപ്പം വീട്ടിലേക്ക് നടന്നു പോകുന്ന വഴി വയലിനോട് ചേർന്ന റോഡരികിൽ വച്ച് പാമ്പുകടിയേറ്റത്.
താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ മെഡിക്കൽ കോളജിലേക്ക് മാറ്റി. താമരശേരി കാരാടിയിൽ വച്ച് റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിന് കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റിരുന്നു.
Tags : nattu vishesham bitten by snake