നന്തിക്കര സെന്റ് മേരീസ് പള്ളിയിലെ സംയുക്ത തിരുനാളിനു വികാരി ഫാ. വില്സന് പെരേപ്പാടന് കൊടിയേറ്റുന്നു.
നന്തിക്കര: സെന്റ്് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു വികാരി ഫാ. വില്സന് പെരേപ്പാടന് കൊടിയേറ്റി. ഇന്നും നാളെയുമാണ് തിരുനാള്‍.
ഇന്നു രാവിലെ കൂടുതുറക്കല്, അമ്പ് വെഞ്ചരിപ്പ് തിരുക്കര്‍മങ്ങള്‍ക്ക് ഫാ. സിബു കള്ളാപറമ്പില്‍ കാര്‍മികനാകും. രാത്രി 10.30 ന് അമ്പ് പ്രദക്ഷിണങ്ങള്‍ പള്ളിയില്‍ സമാപിക്കും. നാളെ രാവിലെ 10.15നുള്ള പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഷാജി തെക്കേക്കര മുഖ്യകാര്‍മികനാകും. ഫാ. ജോജി കല്ലിങ്ങല്‍ സന്ദേശം നല്‍കും. വൈകിട്ട് 4.30ന് പ്രദക്ഷിണം, രാത്രി ഏഴു മുതല്‍ ഒന്പതുവരെ ബാ ന്‍ഡ് മേളം.
Tags : Flag hoisted nattuvishesham local news