x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ലോ​ട്ടിം​ഗ് സോ​ളാ​ര്‍ പാ​ന​ല്‍ സ്ഥാ​പി​ക്ക​ണം: ​മ​നോ​ജ് കോ​ക്കാ​ട്ട്

വെബ് ഡെസ്ക്
Published: June 26, 2026 10:00 PM IST | Updated: June 26, 2026 10:00 PM IST

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ഊ​ര്‍​ജ ആ​വ​ശ്യ​വും ഭാ​വി​യി​ലെ വൈ​ദ്യു​തി സു​ര​ക്ഷ​യും മു​ന്‍​നി​ര്‍​ത്തി, ഇ​ടു​ക്കി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഡാ​മു​ക​ളി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ഫ്ലോ​ട്ടിം​ഗ് സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി സ​ണ്ണി ജോ​സഫിന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് കോ​ക്കാ​ട്ട് നി​വേ​ദ​നം ന​ല്‍​കി. ഡാ​മു​ക​ളി​ലെ വി​ശാ​ല​മാ​യ ജ​ലോ​പ​രി​ത​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഫ്ലോ​ട്ടിം​ഗ് സോ​ളാ​ര്‍ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ ജ​ല​വൈ​ദ്യു​തി​യും സൗ​രോ​ര്‍​ജ​വും ഒ​രേ​സ​മ​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും.

ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ട ആ​വ​ശ്യം ഇ​ല്ലാ​ത്ത​തും ഗു​ണ​ക​ര​മാ​ണ്. ഇ​തി​നു പു​റ​മേ ജ​ല​ത്തി​ന്‍റെ ബാ​ഷ്പീ​ക​ര​ണം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന​തും പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന നേ​ട്ട​മാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ ഊ​ര്‍​ജ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്കു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പാകാ​ന്‍ പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​കും.

പു​ര​പ്പു​റ സോ​ളാ​ര്‍ പ​ദ്ധ​തി​യി​ല്‍ കൂ​ടു​ത​ല്‍ കു​ടും​ബ​ങ്ങ​ള്‍​ക്ക് പ​ങ്കാ​ളി​ക​ളാ​കാ​ന്‍ നി​ല​വി​ലെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ളു​ടെ ശേ​ഷി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ ശേ​ഷി​യു​ടെ പ​രി​മി​തി​മൂ​ലം പു​തി​യ ഗാ​ര്‍​ഹി​ക സോ​ളാ​ര്‍ ക​ണ​ക്‌ഷനു​ക​ള്‍ ന​ല്‍​കു​ന്ന​തി​ല്‍ ത​ട​സം നേ​രി​ടു​ന്ന സാ​ഹ​ച​ര്യം പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്ന​തും മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി.
നി​ര്‍​ദേ​ശ​ങ്ങ​ള്‍ പ​ഠി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി​യ​താ​യി മ​നോ​ജ് കോ​ക്കാ​ട്ട് അ​റി​യി​ച്ചു.

Tags : Floating panels Nattuvishesham District news

Recent News

Corehub Up