x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​ക്കെ​ട്ട്: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പെ​ടാ​പാ​ട്


Published: June 11, 2026 05:39 AM IST | Updated: June 11, 2026 05:39 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് ഓ​ഫീ​സി​ന് മു​ന്നി​ലെ റോ​ഡി​ലു​ള്ള വെ​ള്ള​ക്കെ​ട്ട്.

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഴ​ക്കാ​ലം വ​ന്ന​തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ ഡി​പ്ലോ​മാ​റ്റി​ക് റോ​ഡി​ൽ എ​ക്സൈ​സ് ഓ​ഫീ​സി​ന് മു​ന്നി​ൽ വെ​ള്ള​ക്കെ​ട്ട്. കാ​ൽന​ട​ യാ​ത്ര​ക്കാ​ർ​ക്കുപോ​ലും ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഓ​ഫീ​സ് കോം​പ്ല​ക്സ് റോ​ഡി​ന് ഇ​രു​വ​ശ​വും മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ൾ, സ​ബ് ജ​യി​ൽ, പോ​ലീ​സ് സ്റ്റേ​ഷ​ൻ, ഭൂ​സ​ർ​വേ ഓ​ഫീ​സ്, എ​ക്സൈ​സ് ഓ​ഫീ​സ് എ​ന്നി​വ​യാ​ണ് നീ​ണ്ട നി​ര​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ക്സൈ​സ് ഓ​ഫീ​സി​ന് മു​ന്നി​ലൂ​ടെ പ​ട്ടാ​ന്പി റോ​ഡി​ലേ​ക്കു​ള്ള ലി​ങ്ക് റോ​ഡി​ലാ​ണ് വെ​ള്ള​ക്കെ​ട്ടു​ള്ള​ത്.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ കാ​ന്‍റീ​ന് മു​ന്നി​ൽനി​ന്ന് തു​ട​ങ്ങി ഖാ​ദി വ​സ്ത്രാ​ല​യ​ത്തി​ന് മു​ന്നി​ലാ​യി പാ​ല​ക്കാ​ട് റോ​ഡി​ൽ അ​വ​സാ​നി​ക്കു​ന്ന റോ​ഡ് സി​മ​ന്‍റ് ക​ട്ട പ​തി​ച്ചി​രി​ക്കു​ക​യാ​ണ്.
ഈ ​റോ​ഡി​ൽനി​ന്ന് തെ​ക്ക് ഭാ​ഗ​ത്തേ​ക്ക് എ​ക്സൈ​സ് ഓ​ഫീ​സി​ന് മു​ന്നി​ലൂ​ടെ പ​ട്ടാ​ന്പി റോ​ഡി​ലേ​ക്ക് പോ​കു​ന്ന ഭാ​ഗ​ത്ത് ക​ട്ട പ​തി​ക്കാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ടാ​ണി​വി​ടെ.

ക​ട്ട പ​തി​ച്ച ഭാ​ഗ​ത്ത് ഉ​യ​ര​വും പ​തി​ക്കാ​ത്ത ഭാ​ഗ​ത്ത് താ​ഴ്ച​യു​മാ​ണ്. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ന്‍റെ വാ​ഹ​നം നി​ർ​ത്തി​യി​ടു​ന്ന പോ​ർ​ച്ചി​ലേ​ക്ക് വെ​ള്ള​വും ചെ​ളി​യും അ​ടി​ച്ചുക​യ​റി ചെ​ളി അ​ടി​ഞ്ഞ നി​ല​യി​ലാ​ണ്. വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ പോ​ർ​ച്ച് വൃ​ത്തി​കേ​ടാ​യി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up