നാറാണത്ത് കരിഞ്ചാപ്പാടി പാലത്തിലൂടെ നാലമ്പല ദർശനത്തിനായി പോകുന്ന ഭക്തജനങ്ങൾ.
മലപ്പുറം: ജില്ലയിൽ കനത്ത മഴ തുടരുമ്പോഴും ദുരന്തനിവാരണ ഏകോപനത്തിൽ പ്രധാന പങ്കുവഹിക്കേണ്ട റവന്യു വകുപ്പിന്റെ അനാസ്ഥയ്ക്കെതിരേ വ്യാപക വിമർശനം. താലൂക്ക്, വില്ലേജ് തലങ്ങളിൽ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളും ഏകോപനമില്ലായ്മയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ വേഗത കുറയ്ക്കുന്നതായാണ് ആരോപണമുയർന്നത്.
കനത്ത മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും സജ്ജമായിരിക്കേണ്ട ദുരന്തനിവാരണ സംവിധാനങ്ങൾ പലയിടത്തും താളംതെറ്റിയ നിലയിലാണ്. വെള്ളക്കെട്ടും മണ്ണിടിച്ചിൽ ഭീഷണിയുമുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിശ്ചയിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ ചുമതല വില്ലേജ് ഓഫീസർമാർക്കാണെങ്കിലും പലയിടത്തും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ അനാസ്ഥയാണുണ്ടായത്.
ക്യാമ്പുകളിൽ വെള്ളവും വെളിച്ചവും ഭക്ഷണവും ഉറപ്പാക്കാൻ റവന്യൂ ഉദ്യോഗസ്ഥർ എത്തുന്നില്ലെന്ന പരാതിയുമുണ്ട്. വീടുകൾ തകരുകയും കൃഷിനാശം സംഭവിക്കുകയും ചെയ്ത സ്ഥലങ്ങളിൽ സന്ദർശനം നടത്താനോ കൃത്യമായ നാശനഷ്ട കണക്കുകൾ എടുക്കാനോ വില്ലേജ് ഓഫീസർമാർ തയാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ ദുരന്തനിവാരണ നിയമപ്രകാരം വില്ലേജ് ഓഫീസർമാർ നൽകേണ്ട റിപ്പോർട്ടുകൾ വൈകുന്നത് പലയിടത്തും ദുരന്തങ്ങൾക്ക് വഴിവച്ചതായി പറയപ്പെടുന്നു.
താലൂക്ക് ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റവന്യു കൺട്രോൾ റൂമുകളിൽ വിളിക്കുന്ന പൊതുജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണ് മറ്റൊരു ആക്ഷേപം. വില്ലേജ്, താലൂക്ക് തലങ്ങളിലെ പല പ്രമുഖ ഉദ്യോഗസ്ഥരും ഫീൽഡിൽ എത്തുന്നില്ലെന്നും ഓഫീസുകളിൽ പോലും ലഭ്യമാകുന്നില്ലെന്നും
കടല്‍ക്ഷോഭം:അടിയന്തര നടപടി വേണമെന്ന് എംഎല്‍എ
പൊന്നാനി: കടല്‍ക്ഷോഭം തടയാന്‍ അടിയന്തര നടപടി വേണമെന്ന് കെ.പി.നൗഷാദലി എംഎല്‍എ. എല്ലാ വര്‍ഷവും 50ഓളം മീറ്റര്‍ തീരം പൊന്നാനിയില്‍ കടല്‍ എടുക്കുകയാണ്. കാപ്പിരിക്കാട് മുതല്‍ അഴീക്കല്‍ വരെ പത്തര കിലോമീറ്റര്‍ ആണ് പൊന്നാനി മണ്ഡലത്തിലെ തീരദേശം. ഒരു കിലോമീറ്ററില്‍ താഴേ മാത്രമാണ് ഇപ്പോള്‍ കടല്‍ ഭിത്തി ഉള്ളത്.ബജറ്റില്‍ മൂന്ന് കോടി വകയിരുത്തുകയും ബാക്കി തുക നബാര്‍ഡില്‍നിന്ന് ഉള്‍പ്പെടെ കടം എടുക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം രൂക്ഷമായ സ്ഥലത്ത് ഒരു മാസത്തിനകത്ത് കടല്‍ ഭിത്തി നിര്‍മിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
മഴക്കെടുതി:ജില്ലാ പഞ്ചായത്ത്അംഗംസന്ദര്ശിച്ചു
കരുവാരക്കുണ്ട്: മഴക്കെടുതിയെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലായ കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളില്‍ ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ അബ്ദുല്‍ ലത്തീഫ് സന്ദര്‍ശിച്ചു.കഴിഞ്ഞ ദിവസം മഴ പെയ്ത് വെള്ളം കയറിയ പ്രദേശങ്ങള്‍, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു സന്ദര്‍ശനം.ഒഴുക്കില്‍പ്പെട്ട് പരിക്ക് പറ്റി ചികിത്സയില്‍ കഴിയുന്ന യുവാവിനെയും ഇദ്ദേഹം സന്ദര്‍ശിച്ചു. ശക്തമായ മഴയാണ് ഈ പ്രദേശങ്ങളില്‍ തുടരുന്നത്.യുഡിഎഫ് ഭാരവാഹികളായ ബാദുഷ, ആദില്‍ ജഹാന്, അന്‍സാര്‍ ചെറി, നിസാര്‍ തങ്ങള്‍, പി.കെ. മുസ്തഫ, റഷീദ്, ഒ.പി സിദ്ധീഖ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
പുന്നക്കാട് വളവിലെവെള്ളക്കെട്ട് ഒഴിവാക്കി;മാതൃകയായിവോളണ്ടിയർമാർ
കരുവാരക്കുണ്ട്: പുന്നക്കാട് വളവിൽ മഴയെത്തുടർന്ന് റോഡരികിൽ വെള്ളം കെട്ടിക്കിടന്ന് വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും അപകടഭീഷണി ഉയർന്ന സാഹചര്യത്തിൽ ആർജിആർഎഫിന്റെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ്, സ്പർശം, ട്രോമാകെയർ വോളണ്ടിയർമാർ നാട്ടുകാരുമായി ചേർന്ന് ശുചീകരണ പ്രവർത്തനം നടത്തി.
റോഡരികിലെ ഓവുചാലിലെ ചെളിയും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്തതോടെ കെട്ടിക്കിടന്ന വെള്ളം ഒഴുകിപ്പോയിനിരവധി വോളണ്ടിയർമാരും പ്രദേശവാസികളും പങ്കാളികളായി. നിസാം കരുവാരകുണ്ട്, അബ്ദുറസാഖ്, ടി. മജീദ്, പി.കെ. റാഷിദ്, എം. കുഞ്ഞാപ്പു മുസ്തഫ, ടി. ഷൈജു, ഷഹൽ, ജാബിർ, ജാഫർ പുൽവെട്ട, എ.ടി. ബാബു, റഫീഖ് കുഞ്ഞാവ തുടങ്ങിയവർ പങ്കൈടുത്തു.
പരാതിയുണ്ട്.
Tags : NattuVishasham DistrictNews