മണ്ണാർക്കാട്: എടത്തനാട്ടുകര മുണ്ടക്കുന്ന് എഎൽപി സ്കൂളിലെ രക്ഷിതാക്കൾ സ്പോൺസർ ചെയ്യുന്ന മാസത്തിലൊരു സ്പെഷൽ ഭക്ഷണം എന്ന പദ്ധതി മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ സി. അബൂബക്കർ ഉദ്ഘാടനം ചെയ്തു.
മുഴുവൻ രക്ഷിതാക്കളും ഓരോ വിഹിതം സ്പോൺസർ ചെയ്ത് പിടിഎ ഭാരവാഹികളുടെ നേതൃത്വത്തിലാണ് പദ്ധതി നടത്തുന്നത്.
ചടങ്ങിൽ സ്കൂളിലെ മുൻ അറബിക് അധ്യാപകൻ പി. ഹംസയ്ക്കു യാത്രയയപ്പു നൽകി. ഉപജില്ലാ എച്ച്എം ഫോറം കൺവീനർ സിദ്ദീഖ് പാറോക്കോട്ട്, അക്കാദമിക് കൗൺസിൽ അംഗം പ്രദീപ്, പ്രധാനാധ്യാപകൻ പി. യൂസഫ്, പി. ഹംസ, സി. സൗമ്യ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Special monthly