മുണ്ടത്തിക്കോട് ക്രിസ്തുരാജ ദേവാലയത്തിൽ കോടിയേറ്റം ഫാ. ലിജോയ് താണിക്കൽ നിർവഹിക്കുന്നു.
മരത്തംകോട് മേരിമാത
മരത്തംകോട്: മരത്തംകോട് മേരിമാത പള്ളിയിലെ ഊട്ടുതിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര കൊടിയേറ്റം നിർവഹിച്ചു. ഊട്ടു തിരുനാള്‍ 8, 9 തിയതികളിലായി ആചരിക്കും.
തിരുനാൾ ദിനമായ ഒന്‍പതിന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ടോണി കാക്കശേരി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രസുദേന്തി വാഴ്ച, ദിവ്യകാരുണ്യ പ്രദക്ഷിണം, രോഗശാന്തി ശുശ്രൂഷ, സമൂഹ ഊട്ട് നേർച്ച എന്നിവ ഉണ്ടായിരിക്കും.
ഇടവക വികാരി ഫാ. ജോഫി ചിറ്റിലപ്പിള്ളി, കൈക്കാരൻമാരായ ഡോ. ജോൺസൻ ആളൂർ, തോമാസ് ചക്രമാക്കിൽ, ഊട്ട് തിരുനാൾ കമ്മറ്റി ഭാരവാഹികളായ രെഞ്ചി മണ്ടുമ്പാൽ, ജെയിംസ് വടക്കൻ, റോയ് അക്കര, സാലി വിൻസന്റ്, എം.പി. സിജോ, റോബി അക്കര, സി.വി. ജോസ്, സുരേഷ് താണിക്കൽ, കെ.ജെ. അഭിനവ് എന്നിവർ നേ തൃത്വം നൽകി.
മുണ്ടത്തിക്കോട് ക്രിസ്തുരാജ
മുണ്ടത്തിക്കോട്: ക്രിസ്തുരാജ ദേവാലയത്തിൽ പരിശുദ്ധ കന്യകാമാതാവിന്റെ ഊട്ടുതിരുനാളിനു കോടിയേറി.
15 നാണ് തിരുനാൾ. ഇന്നലെ രാവിലെ നടന്ന വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്കുശേഷം തിരുനാളിനുള്ള കോടിയേറ്റം ഫാ. ലിജോയ് താണിക്കൽ നിർവഹിച്ചു.
തിരുനാൾദിനംവരെ എല്ലാദിവസവും വൈകുന്നേരം ആറിന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടായിരിക്കും.
ഇടവക വികാരി ഫാ. ജോൺ പാവറട്ടി ക്കാരൻ, ജനറൽ കൺവീനർ അഭിലാഷ് ചെറുവത്തൂർ, കൈക്കാരന്മാരായ ജോൺ സൺ കണ്ണനായ്ക്കൽ, ഫെർഡിൻ മേലിട്ടുപാലത്തിങ്കൽ, ബെന്നി ഐയ്യംങ്കേരിൽ, മറ്റ് കൺവീനർമാർ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham Districtnews Churches