x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​എ​ൽ​എ​യ്ക്ക് സ്വീ​ക​ര​ണ​വും ഉ​ന്ന​തവി​ജ​യി​ക​ളെ അ​നു​മോ​ദി​ക്ക​ലും

വെബ് ഡെസ്ക്
Published: August 3, 2026 03:47 AM IST | Updated: August 3, 2026 03:47 AM IST

ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​പ​ഹാ​രം ന​ൽ​കു​ന്നു.

പേ​രാ​മ്പ്ര: സ്വാ​ശ്ര​യ കേ​ര​ളം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ജ​ന​ശ്രീ സു​സ്ഥി​ര വി​ക​സ​ന മി​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ക്യാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജ​ന​ശ്രീ ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ പ​റ​ഞ്ഞു.ജ​ന​ശ്രീ മി​ഷ​ൻ പേ​രാ​മ്പ്ര ബ്ലോ​ക്ക് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി.​ടി. സൂ​ര​ജ് എം​എ​ൽ​എ​ക്ക് സ്വീ​ക​ര​ണ​വും ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്ക് അ​നു​മോ​ദ​ന​വും പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി.​ടി. സൂ​ര​ജ് എം​എ​ൽ​എ​ക്കു​ള്ള ഉ​പ​ഹാ​രം സു​ബ്ര​മ​ണ്യ​ൻ കൈ​മാ​റി. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​യു​എ​സ്എ​സ്, എ​ൽ​എ​സ്എ​സ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി.

ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ കെ.​കെ. വി​നോ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ടി. സൂ​ര​ജ് എം​എ​ൽ​എ, ര​മേ​ശ് കാ​വി​ൽ, ജ​ന​ശ്രീ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. ജീ​വാ​ന​ന്ദ​ൻ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി. ​ക​ണാ​ര​ൻ, ചെ​റു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ളി​നി ന​ല്ലൂ​ർ, സെ​മി​ലി സു​നി​ൽ, ബ്ലോ​ക്ക് ട്ര​ഷ​റ​ർ സി.​കെ. സു​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ. ​ഗോ​വി​ന്ദ​ൻ, ഇ.​പി. സ​ജീ​വ​ൻ, പ്ര​കാ​ശ​ൻ ക​ന്നാ​ട്ടി, പൊ​യി​ൽ സു​രേ​ന്ദ്ര​ൻ, അ​ശോ​ക​ൻ മേ​പ്പ​യ്യൂ​ർ, സു​ബി​ത ക​ല്ലൂ​ർ, ഗീ​ത രാ​മ​ദാ​സ് നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishasham DistrictNews

Recent News

Corehub Up