തൃശൂർ: ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയിൽ ഒന്‍പതു സ്ഥാപനങ്ങൾക്കു പിഴ ചുമത്തി. പഴകിയ സാധനങ്ങൾ നശിപ്പിച്ചു. തൃശൂർ, ചാലക്കുടി, നാട്ടിക, ഇരിങ്ങാലക്കുട സർക്കിളുകളിൽ കുടിവെള്ളവിതരണം നടത്തുന്ന ടാങ്കർലോറികളിലടക്കം പരിശോധന നടത്തി.
ഗുണനിലവാരം പരിശോധിക്കാൻ 15 സാന്പിളുകൾ ശേഖരിച്ചു ലാബിലേക്കയച്ചു. വരുംദിവസങ്ങളിലും "ഓപ്പറേഷൻ മണ്‍സൂണ്‍' തുടരുമെന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർ വി.എസ്. ഇന്ദു അറിയിച്ചു.