പഞ്ചകര്‍മ്മ ചികിത്സയെ കുറിച്ചറിയാൻ പുറച്ചേരി കേശവതീരം ആയൂര്വേദഗ്രാമത്തില് എത്തിയ വിദേശ സംഘം ഡോക്ടര്‍മാര്‍ക്കൊപ്പം.
പിലാത്തറ: വൈവിധ്യങ്ങളായ ആയുർവേദ ചികിത്സ രീതി നേരില്‍ കണ്ടറിയാന്‍ വിദേശസംഘം പുറച്ചേരി കേശവതീരം ആയുർവേദ ഗ്രാമത്തിലെത്തി.
ആയുർവേദ ഗ്രാമത്തില്‍ ഒരുക്കിയ 'ആയുര്‍ ചികിത്സാ പരിചയ' പ്രദര്‍ശനത്തിലാണ് പഞ്ചകര്‍മ ചികിത്സ, അട്ട ചികിത്സ, അഗ്നികര്‍മ, ക്ഷാര സൂത്ര തുടങ്ങിയ ചികിത്സകള്‍ നേരിട്ട് കണാന്‍ നൈജീരിയ, ജര്‍മനി, റൊമാനിയ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ആറംഗ പഠനഗവേഷണ സംഘംഎത്തിയത്. മെഡിക്കല്‍ ഡയറകര്‍ ഡോ. കേശവന് വെദിരമന,ഡോ. തുളസി എന്നിവരുടെ നേതൃത്വത്തില്‍ ഇവർക്ക് സോദാഹരണ ക്ലാസെടുത്തു.
Tags : NattuVishesham DistrictNews