x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ വി​ഷം ക​ഴി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

വെബ് ഡെസ്ക്
Published: July 15, 2026 12:03 AM IST | Updated: July 15, 2026 12:03 AM IST

പ്രതീകാത്മക ചിത്രം

അ​​യ​​ർ​​ക്കു​​ന്നം: ര​​ണ്ട് കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ഒ​​രു കു​​ടും​​ബ​​ത്തി​​ലെ നാ​​ലു​​പേ​​ർ വി​​ഷം ക​​ഴി​​ച്ച് ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ. മ​​റ്റ​​പ്പ​​ള്ളി സ്വ​​ദേ​​ശി​​ക​​ളാ​​യ ഗൃ​​ഹ​​നാ​​ഥ​​നും ഭാ​​ര്യ​​യും 16ഉം 12​​ഉം വ​​യ​​സു​​ള്ള കു​​ട്ടി​​ക​​ളു​​മാ​​ണ് ആ​​ത്മ​​ഹ​​ത്യ​​ക്ക് ശ്ര​​മി​​ച്ച​​ത്.

തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി ഏ​​ഴി​​നാ​​ണ് വീ​​ട്ടി​​ൽ അ​​വ​​ശ​​നി​​ല​​യി​​ൽ ഇ​​വ​​രെ ക​​ണ്ടെ​​ത്തി​​യ​​ത്. നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ഇ​​വ​​രെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. സ​​മീ​​പ​​ത്തു​നി​​ന്ന് ക​​ള​​നാ​​ശി​​നി​​യു​​ടെ കു​​പ്പി ക​​ണ്ടെ​​ത്തി.

സാ​​മ്പ​​ത്തി​​ക ഇ​​ട​​പെ​​ടു​​ക​​ളാ​​ണ് ആ​​ത്മ​​ഹ​​ത്യാ​​ശ്ര​​മ​​ത്തി​​നു പി​​ന്നി​​ലെ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക നി​​ഗ​​മ​​ന​​മെ​​ന്ന് അ​​യ​​ർ​​ക്കു​​ന്നം പോ​​ലീ​​സ് പറഞ്ഞു. ഗൃ​​ഹ​​നാ​​ഥ​​യു​​ടെ സ​​ഹോ​​ദ​​ര​​നാ​​യ കോ​​ത​​ന​​ല്ലൂ​​ർ സ്വ​​ദേ​​ശി ഉ​​ച്ച​​മു​​ത​​ൽ സ​​ഹോ​​ദ​​രി​​യെ ബ​​ന്ധ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ച്ചി​​ട്ടും കി​​ട്ടാ​​തെ വ​​ന്ന​​തോ​​ടെ വൈ​​കി​​ട്ട് മ​​റ്റ​​പ്പ​​ള്ളി​​യി​​ലെ വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ഇ​​വ​​രെ അ​​വ​​ശ​നി​​ല​​യി​​ൽ ക​​ണ്ട​​ത്. തു​​ട​​ർ​​ന്ന് പി​​ൻ​​വാ​​തി​​ൽ ച​​വി​​ട്ടി​​പ്പോ​​ളി​​ച്ചു നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സം​​ഭ​​വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണ്.

Tags :

Recent News

Corehub Up