x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​പി​എ​സ് ലേ​ക്‌​ഷോ​റി​ൽ സൗ​ജ​ന്യ ആ​ൻ​ജി​യോ​ഗ്രാം പ​ദ്ധ​തി

വെബ് ഡെസ്ക്
Published: September 20, 2026 03:08 AM IST | Updated: September 20, 2026 03:08 AM IST

വി​പി​എ​സ് ലേ​ക്‌​ഷോ​റി​ൽ സൗ​ജ​ന്യ ആ​ൻ​ജി​യോ​ഗ്രാം പ​ദ്ധ​തി ദീ​പ​ക് ജോ​യ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ച്ചി: അ​ർ​ഹ​രാ​യ രോ​ഗി​ക​ൾ​ക്ക് ആ​ൻ​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ‘ഹൃ​ദ​യ​സ്പ​ർ​ശം’ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച് വിപിഎ​സ് ലേ​ക്‌​ഷോ​ർ ആ​ശു​പ​ത്രി. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​മൂ​ലം ആ​ൻ​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​താ​ണ് പ​ദ്ധ​തി.

ലോ​ക ഹൃ​ദ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ദീ​പ​ക് ജോ​യ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വിപിഎ​സ് ലേ​ക്‌​ഷോ​ർ ഹൃ​ദ​യ​സ്പ​ർ​ശം പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​തെ​ന്ന് പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​സ്.​കെ. അ​ബ്ദു​ള്ള പ​റ​ഞ്ഞു.
അ​ർ​ഹ​രാ​യ 50 പേ​ർ​ക്ക് സൗ​ജ​ന്യ ആ​ൻ​ജി​യോ​ഗ്രാം ന​ട​ത്തു​മെ​ന്നു കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി. ആ​ന​ന്ദ് കു​മാ​ർ പ​റ​ഞ്ഞു. വിപിഎ​സ് ലേ​ക്‌​ഷോ​ർ ഗ്രൂ​പ്പ് സിഇഓ അ​ഭി​ഷേ​ക് പൊ​ഡു​രി, സിഇഓ ജ​യേ​ഷ് വി. ​നാ​യ​ർ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സു​ർ​ത റാം ​വി​ഷ്ണോ​യ്, കാ​ർ​ഡി​യോ തൊ​റാ​സി​ക് ആ​ൻ​ഡ് വ​സ്കു​ലാ​ർ സ​ർ​ജ​റി ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ഡി.​എ​സ് സു​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​യു​ടെ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ സെ​പ്റ്റം​ബ​ർ 30 ന് ​മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ : 99616 40000

Tags : NattuVishesham DistrictNews

Recent News

Corehub Up