നോമ്പുകാലത്തോടനുബന്ധിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ കുടുംബകൂട്ടായ്മയുടെ നേതൃത്വത്തിൽ സൗജന്യഭക്ഷണം നൽകുന്ന പരിപാടി വികാരി ഫാ. മാർട്ടിൻ പട്ട
കോയന്പത്തൂർ: നോമ്പുകാലത്തോടനുബന്ധിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കും ദരിദ്രർക്കും സൗജന്യഭക്ഷണം നൽകുന്ന പരിപാടി ഇടവക വികാരി ഫാ. മാർട്ടിൻ പട്ടരുമഠത്തിൽ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് വികാരി ഫാ. മെൽവിൻ ചൊവ്വല്ലൂർ, ഡീക്കൻ സാം കുട്ടപ്പശേരി, കുടുംബകൂട്ടായ്മ കേന്ദ്രസമിതി പ്രസിഡന്റ് പി.എ. പോൾ, സെക്രട്ടറി എം.ആർ. റിൻസ്, ട്രഷറർ പി. റോമൽ ആന്റണി, കുടുംബ കൂട്ടായ്മകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.