മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ തിടനാട് സെന്റ് ജോസഫ് പള്ളി പിതൃവേദിയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് വികാരി ഫാ. സെബാസ്റ്റ്യന
തിടനാട്: മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ തിടനാട് സെന്റ് ജോസഫ് ചര്‍ച്ച് പിതൃവേദിയുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.
വികാരി ഫാ.സെബാസ്റ്റ്യന്‍ എട്ടുപറയില്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. പോള്‍ ഇരട്ടമാക്കില്‍, പിതൃവേദി പ്രസിഡന്റ് സിബി ഒട്ടലങ്കല് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ മെഡിസിന്, ഇഎന്‍ടി, ഓര്‍ത്തോപീഡിക്സ് , മെഡിക്കല്‍ ഗ്യാസ്ട്രോ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി.
Tags : medical camp Nattuvishesham DistrictNews