x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ൽനി​ന്ന് ജം​ഗി​ൾ പാ​ർ​ക്കി​ലേ​ക്ക്: വ​നം മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി


Published: July 12, 2026 11:29 PM IST | Updated: July 12, 2026 11:29 PM IST

ക​ന​ക​പ്പ​ലം വ​ന​പാ​ത

എ​രു​മേ​ലി: മൂ​ക്ക് പൊ​ത്തി യാ​ത്ര ചെ​യ്തി​രു​ന്ന റോ​ഡി​ൽ സ​ക​ല മാ​ലി​ന്യ​ങ്ങ​ളും മാ​റ്റി അ​വി​ടെ മാ​ലി​ന്യ​ങ്ങ​ൾ ഇ​ടു​ന്ന​ത് ത​ട​യാ​ൻ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക​യും സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ​വു​മാ​ക്കി​യ​വ​ർ ഇ​തേ റോ​ഡി​ലെ വ​നം ജം​ഗി​ൾ പാ​ർ​ക്ക് ആ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ. ഇ​തി​നാ​യി വ​നം മ​ന്ത്രി​യെ ക​ണ്ട് ച​ർ​ച്ച ന​ട​ത്തു​ക​യും പ​ദ്ധ​തി രൂ​പ​രേ​ഖ​യും നി​വേ​ദ​ന​വും ന​ൽ​കു​ക​യും ചെ​യ്തു.

എ​രു​മേ​ലി - വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത്‌ അ​തി​ർ​ത്തി​യി​ലു​ള്ള ക​ന​ക​പ്പ​ല​ത്തെ വ​ന​പാ​ത​യി​ലാ​ണ് ജം​ഗി​ൾ പാ​ർ​ക്ക് നി​ർ​മി​ക്കാ​ൻ നീ​ക്ക​മു​ള്ള​ത്. ഈ ​പാ​ത മു​മ്പ് വ​ൻ തോ​തി​ൽ മാ​ലി​ന്യം നി​റ​ഞ്ഞി​രു​ന്ന റോ​ഡാ​യി​രു​ന്നു. ഇ​തി​ന് മാ​റ്റം വ​ന്ന​ത് മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​ലാ​ണ്. ട​ൺ ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ളാ​ണ് മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ നീ​ക്കി​യ​ത്. തു​ട​ർ​ന്ന് സൗ​രോ​ർ​ജ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ പ്ര​ദേ​ശം മാ​ലി​ന്യ​മു​ക്ത​മാ​വു​ക​യാ​യി​രു​ന്നു. പൈ​ൻ മ​ര​ങ്ങ​ളും യൂ​ക്കാ​ലി​പ്പി​സ്റ്റ് മ​ര​ങ്ങ​ളു​മാ​ണ് റോ​ഡി​ൽ പാ​ത​യോ​ര​ത്ത് വ​ന​ത്തി​ലു​ള്ള​ത്. ക​ഴി​ഞ്ഞ​യി​ടെ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ അ​മൃ​ത് സ​രോ​വ​ർ പ​ദ്ധ​തി​യി​ൽ ഇ​വി​ടെ കു​ളം നി​ർ​മി​ച്ചി​ട്ടു​ണ്ട്. പൈ​ൻ മ​ര​ങ്ങ​ളും യൂ​ക്കാ​ലി​പ്പി​സ്റ്റ് മ​ര​ങ്ങ​ളും കു​ള​വും ടൂ​റി​സം സാ​ധ്യ​ത​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്.

വ​നം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പൈ​ൻ​മ​ര​ത്തോ​ട്ട​വും എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ വ​ക കു​ള​വും സൗ​ന്ദ​ര്യ​വ​ൽ​ക്ക​രി​ച്ച് വി​ക​സി​പ്പി​ച്ചാ​ൽ ടൂ​റി​സം സ​ങ്കേ​ത​മാ​ക്കി മാ​റ്റാ​നാ​കു​മെ​ന്ന് മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

ഇ​ത് സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​നെ ക​ണ്ട് രൂ​പ​രേ​ഖ​യും നി​വേ​ദ​ന​വും ന​ൽ​കി. ഹ​രി​തം അ​ര​ണ്യ​കം ജം​ഗി​ൾ പാ​ർ​ക്ക് സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നി​വേ​ദ​ന​ത്തി​ലെ ആ​വ​ശ്യം. പ്ര​കൃ​തി സം​ര​ക്ഷ​ണ​വും പ​രി​സ്ഥി​തി വി​ദ്യാ​ഭ്യാ​സ​വും വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​വും ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​കൃ​തി ന​ട​പ്പാ​ത​ക​ൾ, വ്യൂ ​പോ​യി​ന്‍റു​ക​ൾ, കു​ട്ടി​ക​ളു​ടെ നേ​ച്ച​ർ പാ​ർ​ക്ക്, ഔ​ഷ​ധ സ​സ്യോ​ദ്യാ​നം, ശ​ല​ഭോ​ദ്യാ​നം, പ​ക്ഷി​നി​രീ​ക്ഷ​ണ കേ​ന്ദ്രം എ​ന്നി​വ ജം​ഗി​ൾ പാ​ർ​ക്ക് പ​ദ്ധ​തി​യി​ൽ ഒ​രു​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ദ്ധ​തി ന​ട​പ്പാ​യാ​ൽ എ​രു​മേ​ലി മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും സു​സ്ഥി​ര ടൂ​റി​സം വി​ക​സ​ന​ത്തി​നും പ്രാ​ദേ​ശി​ക തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ണ്ട് സ്ഥ​ലം പ​രി​ശോ​ധി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി കൊ​പ്പ​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ൽ, പ​ത്ത​നം​തി​ട്ട ജി​ല്ലാ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ടി.​കെ. സാ​ജു, സെ​ക്ര​ട്ട​റി ജോ​ൺ സാ​മു​വേ​ൽ, ജോ​ൺ വി. ​തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

Tags : Jungle Park Nattuvishesham District News

Recent News

Corehub Up