x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വ് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി: വി. ​കു​ഞ്ഞാ​ലി


Published: June 24, 2026 07:20 AM IST | Updated: June 24, 2026 07:20 AM IST

മു​ക്കം: സാ​ധാ​ര​ണ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ആ​ർ​ജെ​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​കു​ഞ്ഞാ​ലി പ​റ​ഞ്ഞു.

പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​നെ​തി​രേ ആ​ർ​ജെ​ഡി തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി മു​ക്ക​ത്ത് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടാ​ർ​സ​ൺ ജോ​സ് കോ​ക്കാ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ പി.​എം. തോ​മ​സ്, ഏ​ബ്ര​ഹാം മാ​നു​വ​ൽ, ഇ​ള​മ​ന ഹ​രി​ദാ​സ്, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി വി​ൽ​സ​ൻ പു​ല്ലു​വേ​ലി, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ. അ​ബ്ദു​ൽ സ​ത്താ​ർ, ഗോ​ൾ​ഡ​ൻ ബ​ഷീ​ർ, അ​ബ്ദു​റ​ഹി​മാ​ൻ പ​ള്ളി​ക്ക​ലാ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham price hike a challenge for the people

Recent News

Corehub Up