x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​. കോ​ള​ജ് കോ​മ്പൗ​ണ്ടു​ക​ളി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് ജി. ​സു​ധാ​ക​ര​ൻ


Published: July 10, 2026 10:25 PM IST | Updated: July 11, 2026 09:34 PM IST

അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​മ്പൗ​ണ്ടു​ക​ളി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളോ മ​റ്റ് സം​ഘ​ട​ന​ക​ളോ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ. രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വമാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളോ​ട് സം​സാ​രി​ക്ക​വേയാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​തു​റ​ന്നു​പ​റ​ച്ചി​ൽ. കോ​മ്പൗ​ണ്ടി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ ഷെ​ഡ്ഡും വ​ച്ച് കൊ​ടി​യും കെ​ട്ടി​യി​രു​ന്നാ​ണ് അ​ന്ന​ദാ​നം കൊ​ടു​ക്കു​ന്ന​ത്. ഇ​തെ​ല്ലാം നീ​ക്കം ചെ​യ്യ​ണം.

ഒ​രു പാ​ർ​ട്ടി​യെ​യും അ​വി​ടെ ക​യ​റ്റി​ക്കൂ​ടാ. പാ​ർ​ട്ടി​യി​ൽ​പ്പെ​ട്ട മ​നു​ഷ്യ​ർ​ക്ക് വ​രാം. അ​വി​ടെ പാ​ർ​ട്ടി​ക​ൾ വ​ര​രു​ത്. സം​ഘ​ട​ന​ക​ൾ അ​വി​ടെ യാ​തൊ​രു ഭ​ക്ഷ​ണ​വും കൊ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഇ​തൊ​ക്കെ മാ​റ്റ​ണ​മെ​ന്ന് ജി.​ സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഭ​ക്ഷ​ണ വി​ത​ര​ണം സം​ബ​ന്ധി​ച്ച് നേ​ര​ത്തെ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നി​രു​ന്നു​വെ​ന്ന് ജി. ​സു​ധാ​ക​ര​ൻ വെ​ളി​പ്പെ​ടു​ത്തി. മൂ​ന്നാ​ഴ്ച മു​ൻ​പ് താ​നും കെ.​സി. വേ​ണു​ഗോ​പാ​ലും ക​ള​ക്ട​റും സൂ​പ്ര​ണ്ടും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​മ്പൗ​ണ്ടി​ൽ ഒ​രു സം​ഘ​ട​ന​യും ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഈ ​ഔ​ദ്യോ​ഗി​ക തീ​രു​മാ​നം കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും കോ​മ്പൗ​ണ്ടി​ൽ ഇ​പ്പോ​ഴും സം​ഘ​ട​ന​ക​ളു​ടെ ഭ​ക്ഷ​ണ വി​ത​ര​ണം തു​ട​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Nattuvishesham District News

Recent News

Corehub Up