അജയകുമാര്‍, എബിന്
വെള്ളറട: വെള്ളറട ബിവറേജസിനു മുന്നിൽനിന്നു ലോഡ് ഇറക്കിനില്ക്കവേ, തറയില്‍ ഇരിക്കുകയായിരുന്ന ഒരു കെയ്സ് വിദേശമദ്യവുമായി കടന്ന രണ്ടംഗ സംഘത്തെ വെള്ളറട പൊലിസ് പിടികൂടി. പെരുങ്കുന്നം തെക്കേക്കര പുത്തന്‍വീട്ടില്‍ അജയകുമാര്‍ (40), അമരവിള പാല്‍ക്കുളങ്ങര ദാസ് ഭവനില്‍ എബിന് (31) എന്നിവരാണു പിടിയിലായത്.
രണ്ടു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടംഗസംഘം ആദ്യം വെള്ളറട ബിവറേജസില്‍നിന്ന് 500 മില്ലി വിദേശമദ്യം വാങ്ങി കുടിച്ചശേഷം തിരികെ വീണ്ടും വിദേശമദ്യം വാങ്ങാന്‍ വരികയായിരുന്നു. അതേസമയം വിദേശമദ്യത്തിന്റെ ലോഡുവന്നത് ഇറക്കുന്ന തിരക്കിലായിരുന്നു യൂണിയൻ തൊഴിലാളികൾ. ലോറിയില്‍നിന്ന് ബിവറേജസിനു മുന്നില്‍ ഇറക്കിവച്ചശേഷമാണ് അവിടെനിന്ന ഗോഡൗണിലേക്കുറ്റു കയറ്റുന്നത്. ഈ സമയത്ത് അവിടെയെത്തിയ ഈ രണ്ടംഗ സംഘം ബിവറേജസിന്റെ മുന്നിലിരുന്ന ഒരു കെയ്സ് വിദേശമദ്യവുമായി മുങ്ങുകയായിരുന്നു.
ബിവറേജസ് ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, എസ്ഐ മനോജ്, സിവില്‍ പോലീസുകാരായ അഖിലേഷ്, ദീപു, ദുനിഷ് അടങ്ങുന്ന സംഘമാണ് രണ്ടംഗ സംഘത്തെ പിടികൂടിയത്. പോലീസ് സംഘം എത്തിയപ്പോള്‍ ഒരു കെയ്സ് മദ്യം കൂട്ടാളികൾക്കൊപ്പമിരുന്നു കുടിച്ചു തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags :