x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ലി​യ​പ​റ​മ്പ് തീ​ര​ത്ത് ജി​യോ ബാ​ഗു​ക​ൾ സ്ഥാ​പി​ക്കും; ക​ട​ൽ​ഭി​ത്തി​ക്ക് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കും

വെബ് ഡെസ്ക്
Published: August 6, 2026 01:07 AM IST | Updated: August 6, 2026 01:07 AM IST

സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ന്നു.

തൃ​ക്ക​രി​പ്പൂ​ർ: രൂ​ക്ഷ​മാ​യ ക​ട​ലേ​റ്റം അ​നു​ഭ​വ​പ്പെ​ടു​ന്ന വ​ലി​യ​പ​റ​മ്പ് തീ​ര​ത്ത് താ​ത്കാ​ലി​ക പ്ര​തി​രോ​ധ​മാ​യി ജി​യോ ബാ​ഗു​ക​ൾ സ്ഥാ​പി​ക്കും. ക​ട​ലേ​റ്റം ത​ട​യു​ന്ന​തി​നു​ള്ള ശാ​ശ്വ​ത പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള വി​ശ​ദ​മാ​യ എ​സ്റ്റി​മേ​റ്റ് ത​യ്യാ​റാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​നം.

ക​ട​ലേ​റ്റം മൂ​ലം തീ​ര​ദേ​ശ​ത്തെ വീ​ടു​ക​ൾ​ക്കും വ​സ്തു​വ​ക​ക​ൾ​ക്കും ഉ​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ ത​ട​യാ​നു​ള്ള അ​ടി​യ​ന്തി​ര സം​വി​ധാ​ന​മെ​ന്ന നി​ല​യി​ലാ​ണ്ജി​യോ ബാ​ഗു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ക​ട​ലും കാ​യ​ലും അ​തി​രി​ടു​ന്ന വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന രൂ​ക്ഷ​മാ​യ പ്ര​ശ്ന​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews sea wall.

Recent News

Corehub Up