x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്ലോ​ബ​ല്‍ വാ​ട്ട​ര്‍ വ​ണ്ട​ര്‍​ലാ​ന്‍​ഡ്: ആ​ദ്യ​ഘ​ട്ട നി​ര്‍​മാ​ണം സെ​പ്റ്റം​ബ​റിൽ പൂ​ര്‍​ത്തി​യാ​ക്കും: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്


Published: July 13, 2026 12:39 AM IST | Updated: July 13, 2026 12:39 AM IST

ആ​ല​പ്പു​ഴ: കേ​ന്ദ്ര ടൂ​റി​സം പ​ദ്ധ​തി​യാ​യ ഗ്ലോ​ബ​ല്‍ വാ​ട്ട​ര്‍ വ​ണ്ട​ര്‍​ലാ​ന്‍​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സെ​പ്റ്റം​ബ​ര്‍ 30ഓ​ടെ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​ന്‍റെ ഉ​റ​പ്പ്. മൂ​ന്നാം ഘ​ട്ട​മാ​യ ബോ​ട്ട് ഹൗ​സ് ടെ​ര്‍​മി​ന​ലി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലെ കാ​ല​താ​മ​സം പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ക​ഴി​ഞ്ഞദി​വ​സം കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ടൂ​റി​സം മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി.

ഗ്ലോ​ബ​ല്‍ വാ​ട്ട​ര്‍ വ​ണ്ട​ര്‍​ലാ​ന്‍​ഡി​ന്‍റെ നി​ര്‍​മാണച്ചുമ​ത​ല​യു​ണ്ടാ​യി​രു​ന്ന ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി സ​മ​യ​ബ​ന്ധി​ത​മാ​യി ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാത്ത​തി​നെത്തുട​ര്‍​ന്നാ​ണ് യോ​ഗം വി​ളി​ക്കാ​ന്‍ കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന​ഘ​ട്ട​മാ​യ ക​നാ​ലു​ക​ളു​ടെ സൗ​ന്ദ​ര്യ​വ​ത്കര​ണ​വും പു​ന​ര്‍​നി​ര്‍​മാ​ണ​വും സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കും.

വി​ജ​യ പാ​ര്‍​ക്ക് മു​ത​ല്‍ ക​ട​ല്‍​പ്പാ​ല​ത്തി​ന്‍റെ തെ​ക്കേ അ​റ്റം​വ​രെ നീ​ളു​ന്ന വി​നോ​ദ​സ​ഞ്ചാ​ര-​വി​ശ്ര​മ​സ​മു​ച്ച​യ​മാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. ഇ​തി​ന്‍റെ നി​ര്‍​മാ​ണം ഇ​തു​വ​രെ പ​ത്തു ശ​ത​മാ​നം മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​യി​ട്ടു​ള്ള​ത്. ഒ​രു വ​ര്‍​ഷ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി ഡി​സം​ബ​റി​ല്‍ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ല്‍.

കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യം ന​ട​പ്പി​ലാ​ക്കു​ന്ന സ്വ​ദേ​ശ് ദ​ര്‍​ശ​ന്‍ പ​ദ്ധ​തി​യി​ല്‍ ആ​ദ്യം ആ​ല​പ്പു​ഴ ജി​ല്ല​യെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. കൊ​ല്ലം ഉ​ള്‍​പ്പെ​ടെ മ​റ്റു​ജി​ല്ല​ക​ളെ പ​രി​ഗ​ണി​ച്ചി​ട്ടും കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം രം​ഗ​ത്ത് വ​ലി​യ സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കു​ന്ന ആ​ല​പ്പു​ഴ​യെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രേ കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്വ​ദേ​ശ് ദ​ര്‍​ശ​ന്‍ 2.0യി​ല്‍ ആ​ല​പ്പു​ഴ ജി​ല്ല​യെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി നൂ​റുകോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്.

സാ​യാ​ഹ്ന വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍, ന​ട​പ്പാ​ത​ക​ള്‍, കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക്, ഗാ​ര്‍​ഡ​ന്‍, വ​യോ​ജ​ന​സൗ​ഹൃ​ദ വി​ശ്ര​മ​കേ​ന്ദ്രം, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ തു​ട​ങ്ങി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് സ​മു​ച്ച​യ​ത്തി​ല്‍ ഒ​രു​ക്കു​ന്ന​ത്. ന​ഗ​ര​ഹൃ​ദ​യ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന 14 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള ര​ണ്ട് ക​നാ​ലു​ക​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​വീ​ക​രി​ക്കും.

ക​നാ​ലു​ക​ളു​ടെ ഇ​രു​ക​ര​ക​ളി​ലും പൂ​ന്തോ​ട്ട​ങ്ങ​ള്‍, കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്കു​ക​ള്‍, വി​ശ്ര​മ​സൗ​ക​ര്യ​ങ്ങ​ള്‍, വി​ശാ​ല​മാ​യ പു​ല്‍​ത്ത​കി​ടി​ക​ൾ എ​ന്നി​വ ഒ​രു​ക്കും. സാ​യാ​ഹ്ന​ങ്ങ​ളി​ല്‍ ശി​ക്കാ​ര വ​ള്ള​ങ്ങ​ളി​ലൂ​ടെ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ആ​ല​പ്പു​ഴ​യു​ടെ സാം​സ്‌​കാ​രി​ക-​ച​രി​ത്ര പൈ​തൃ​കം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ്ര​ത്യേ​ക യാ​ത്ര​ക​ളും സം​ഘ​ടി​പ്പി​ക്കും.

വെ​നീ​സി​ന്‍റെ മാ​തൃ​ക​യി​ല്‍ ആ​ല​പ്പു​ഴ​യെ ലോ​കോ​ത്ത​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി രൂ​പ​ക​ല്പ​ന ചെ​യ്യാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ക​നാ​ലു​ക​ളി​ലൂ​ടെ സു​ഗ​മ​മാ​യ നീ​രൊ​ഴു​ക്ക് ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി യോ​ഗ​ത്തെ അ​റി​യി​ച്ചു.

ക​നാ​ലു​ക​ളി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യു​ന്ന​തി​നും പാ​യ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജ​ല​സ​സ്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നും ടൂ​റി​സം മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ആ​ല​പ്പു​ഴ​യ്ക്ക് പ​ദ്ധ​തി ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​നാ​ലു​ക​ളി​ല്‍ വാ​ട്ട​ര്‍ സ്പോ​ര്‍​ട്‌​സ് ആ​രം​ഭി​ക്കു​ന്ന​തി​നും ന​ഗ​ര​ത്തി​ലെ ത​ട്ടു​ക​ട​ക​ള്‍ ഒ​ഴി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ അ​വ​ര്‍​ക്കാ​യി ഉ​ചി​ത​മാ​യ പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് ഒ​രു​ക്കു​ന്ന​തി​ന് ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും കെ​.സി. വേ​ണു​ഗോ​പാ​ല്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

ബോ​ട്ട് ഹൗ​സ് ടെ​ര്‍​മി​ന​ലാ​ണ് പ​ദ്ധി​യി​ലെ മ​റ്റൊ​ര പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. നി​ല​വി​ല്‍ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങിനി​ല്‍​ക്കു​ന്ന നി​ര്‍​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി വി​ഷ്ണു​നാ​ഥ് വ്യ​ക്ത​മാ​ക്കി. യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ള്‍, ബോ​ട്ട് ഉ​ട​മ​ക​ള്‍​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍, ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്കു​ള്ള കൗ​ണ്ട​റു​ക​ള്‍, ബു​ക്കിം​ഗ് കി​യോ​സ്‌​കു​ക​ള്‍, കാ​ത്തി​രി​പ്പ് മു​റി​ക​ള്‍, ക​ഫ​റ്റീ​രി​യ എ​ന്നി​വ ടെ​ര്‍​മി​ന​ലി​ന്‍റെ ഭാ​ഗ​മാ​കും.
ഹൗ​സ് ബോ​ട്ടു​ക​ള്‍​ക്ക് ഉ​യ​ര്‍​ന്ന നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ബോ​ട്ടു​ക​ളി​ലെ മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​ന് സ​മ​ഗ്ര​മാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​നാ​യി വ​ട്ട​ക്കാ​യ​ലി​ല്‍ ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ വി​പു​ല​മാ​യി ഒ​രു​ക്കും.
നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ സ്റ്റാ​ര്‍​ട്ടിം​ഗ്-​ഫി​നി​ഷിം​ഗ് പോ​യി​ന്‍റുക​ളി​ലേ​ക്കു​ള്ള റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കാ​മെ​ന്നും ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ഉ​റ​പ്പു​ന​ല്‍​കി.

ആ​ല​പ്പു​ഴ​യി​ലെ വി​വി​ധ ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന​വും യോ​ഗം ന​ട​ത്തി. യോ​ഗ​ത്തി​ല്‍ ടൂ​റി​സം സെ​ക്ര​ട്ട​റി കെ. ​ബി​ജു, അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ്, ജി​ല്ലാ ക​ള​ക്ട​ര്‍ ഷാ​ജി വി. ​നാ​യ​ര്‍, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Water Wonderland Nattuvishesham District News

Recent News

Corehub Up