x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ത്താ​ട്ടു​കു​ളം ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ന​ഴ്സി​നെ തെ​രു​വു​നാ​യ ക​ടി​ച്ചു

വെബ് ഡെസ്ക്
Published: August 10, 2026 01:04 AM IST | Updated: August 10, 2026 01:04 AM IST

കൂ​ത്താ​ട്ടു​കു​ളം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന തെ​രു​വ് നാ​യ

കൂ​ത്താ​ട്ടു​കു​ളം: ഗ​വ. ആ​ശു​പ​ത്രി​യി​ൽ തെ​രു​വു​നാ​യ ന​ഴ്സി​നെ ക​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ ന​ഴ്സി​നെ​യാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്. കൈ​യി​ലു​ണ്ടാ​യി​രു​ന്ന ഹാ​ൻ​ഡ്‌ ബാ​ഗ് കൊ​ണ്ട് പ്ര​തി​രോ​ധി​ച്ച​തി​നാ​ൽ കാ​ര്യ​മാ​യി പ​രി​ക്കേ​റ്റി​ല്ല. കൂ​ത്താ​ട്ടു​കു​ള​ത്ത് വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ണ്ട​പ്പി​ള്ളി ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡ് വ​രാ​ന്ത, എ​ക്സ്റേ യൂ​ണി​റ്റി​ന്‍റെ മു​ൻ​വ​ശം, ഒ​പി പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ടം, ആ​ശു​പ​ത്രി​മു​റ്റം തു​ട​ങ്ങി എ​ല്ലാ​യി​ട​ത്തും സ​ദാ​സ​മ​യം തെ​രു​വ് നാ​യ്ക്ക​ളു​ണ്ട്. നാ​യ്ക്ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ആ​ളു​ക​ൾ​ക്കു നേ​രെ ചാ​ടി​യ​ടു​ക്കു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന പ​രാ​തി ഉ​ണ്ടെ​ങ്കി​ലും ന​ഗ​ര​സ​ഭ ഒ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews stray dog

Recent News

Corehub Up