x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൈ​പു​ണ്യ കോ​ള​ജി​ൽ ബി​രു​ദദാ​നം


Published: June 23, 2026 11:20 PM IST | Updated: June 23, 2026 11:20 PM IST

ചേ​ർ​ത്ത​ല: നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഡി​ഗ്രി, പി​ജി പൂ​ർ​ത്തി​യാ​ക്കി​യ 258 വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങ് കോ​ൺ​വൊ​ക്കേ​ഷ​ൻ 2026 ന​ട​ത്തി. ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യാ​​തിഥി ആ​യി​രു​ന്നു. പു​തു​താ​യി നി​ർ​മി​ച്ച ബോ​ധി ലൈ​ബ്ര​റി​യു​ടെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ആ​ർ​ച്ച്ബി​ഷ​പ് നി​ർ​വ​ഹി​ച്ചു.

2003ൽ ​സ്ഥാ​പി​ത​മാ​യ ചേ​ർ​ത്ത​ല നൈ​പു​ണ്യ കോ​ള​ജി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 12 ഡി​ഗ്രി, പി​ജി കോ​ഴ്‌​സു​ക​ൾ ന​ട​ന്നു​വ​രു​ന്നു. നാ​ക്ക് എ ​ഗ്രേ​ഡ്, എ​ഐ​സി​ടി​ഇ അം​ഗീ​കാ​രം, ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ എ​ന്നി​വ​യു​ള്ള നൈ​പു​ണ്യ, 2025ൽ ​മി​ക​ച്ച ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​ത്തി​നു​ള്ള ക്യാ​മ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​വാ​ർ​ഡ് നേ​ടി​യി​രു​ന്നു. ഈ ​വ​ർ​ഷം ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ഡി​ഗ്രി പ​രീ​ക്ഷ​യി​ൽ യൂ​ണി​വേ​ഴ്സി​റ്റി ആ​ദ്യ മൂ​ന്നു റാ​ങ്കു​ക​ളും നൈ​പു​ണ്യ കോ​ള​ജ് സ്വ​ന്ത​മാ​ക്കി.
അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാൾ മോ​ൺ. ആ​ന്‍റോ ചേ​രാം​തു​രു​ത്തി അ​ധ്യ​ക്ഷ​നാ​യി. നൈ​പു​ണ്യ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, ചേ​ർ​ത്ത​ല ഫോ​റോ​ന വി​കാ​രി ഫാ. ​ജോ​ഷി വേ​ഴ​പ​റ​മ്പി​ൽ, നൈ​പു​ണ്യ ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി ജോ​ൺ മാ​രാം​പ​റ​മ്പി​ൽ, കോ​ള​ജ് ഡീ​ൻ ഡോ. ​അ​ജ​യ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാ. ​അ​ൻ​സി​ൽ മൈ​പ്പാ​ൻ, ഫാ. ​ജി​നു ചെ​ത്തി​മ​റ്റം, പ്ര​ഫ. വി​നോ​ദ് ച​ന്ദ്ര​ൻ, ഡോ. ​ജു​നൈ​ദ്, ക​ലാ അ​നി​ൽ​കു​മാ​ർ, ഷേ​മ പ്ര​കാ​ശ്, ജി​ന്നേ​റ്റ മാ​ത്യു, ഐ​വീ​ൻ ഇ​ട്ടി തോ​മ​സ്, ജി. ​വി​ഷ്ണു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : skills college Nattuvishesham District news

Recent News

Corehub Up