x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗുരു​വാ​യൂ​ർ ദേ​വ​സ്വം വാ​ദ്യ​ക​ലാവി​ദ്യാ​ല​യം സു​വ​ർ​ണജൂ​ബി​ലി നി​റ​വിൽ


Published: February 18, 2026 01:23 AM IST | Updated: February 18, 2026 01:23 AM IST

ഗു​രു​വാ​യൂ​ർ: ദേ​വ​സ്വം വാ​ദ്യ​ക​ലാവി​ദ്യാ​ല​യ​ത്തി​ന് അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ നി​റ​വ്.​ 26 നാ​ണ് സു​വ​ർ​ണജൂ​ബി​ലിയാ​ഘോ​ഷം. ​വി​ളം​ബ​രഘോ​ഷ​യാ​ത്ര ഇന്നു വൈ​കി​ട്ട് അ​ഞ്ചി​ന് മ​ഞ്ജു​ളാ​ൽ​ത്ത​റ​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് കി​ഴ​ക്കേന​ട​യി​ൽ സ​മാ​പി​ക്കും.

ക്ഷേ​ത്ര​വാ​ദ്യ​ങ്ങ​ൾ ചി​ട്ട​യാ​യി പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും 1976ൽ ​പു​ന്ന​ത്തൂ​ർകോ​ട്ട​യി​ലാ​ണ് ഗു​രു​കു​ലസ​മ്പ്ര​ദാ​യ​ത്തി​ൽ ഗു​രു​വാ​യൂ​ർ വി​ദ്യാ​ല​യം ആ​രം​ഭി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ ചെ​ണ്ട, കൊ​മ്പ്, കു​റും​കു​ഴ​ൽ എ​ന്നി​വ​യാ​യി​രു​ന്നു പ​രി​ശീ​ല​നം. തി​രു​വേ​ഗ​പ്പു​റ രാ​മ​പൊ​തു​വാ​ൾ, മാ​ച്ചാ​ട് അ​പ്പു​നാ​യ​ർ, പൂ​ഴി​ക്കു​ന്ന​ത്ത് ഗോ​പാ​ല​ൻ​നാ​യ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ആ​ദ്യ​കാ​ല അ​ധ്യാ​പ​ക​രാ​യി​രു​ന്നു. നി​ര​വ​ധി പ്ര​ഗ​ൽ​ഭ ക​ലാ​കാ​ര​ന്മാ​ർ ഈ ​സ്ഥാ​പ​ന​ത്തി​ൽനി​ന്നുയ​ർ​ന്നുവ​ന്നു.1986ൽ വി​ദ്യാ​ല​യം മാ​ഞ്ചി​റ റോ​ഡി​ലെ ദേ​വ​സ്വം കെ​ട്ടി​ട​ത്തി​ലേ​ക്കുമാ​റ്റി. വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നെതു​ട​ർ​ന്ന് 2022ൽ ​ഭ​ര​ണ​സ​മി​തി ശ്രീ​കൃ​ഷ്‌​ണ സ്‌​കൂ​ൾ ഗ്രൗ​ണ്ടി​നോ​ടുചേ​ർ​ന്ന് കെ​ട്ടി​ടം അ​നു​വ​ദി​ച്ചു. ഈ വ​ർ​ഷം മു​ത​ൽ നാ​ലുവ​ർ​ഷ​മാ​ണ് കോഴ്സ്.

വി​ദ്യാ​ർഥി​ക​ൾ​ക്കു ദേ​വ​സ്വം ചെ​ല​വി​ൽ ഭ​ക്ഷ​ണ​വും മാ​സം 1000 രൂ​പ സ്റ്റൈ​പ്പ​ൻ​ഡും ന​ൽ​കു​ന്നു​ണ്ട്.

Tags : Guruvayur Devaswom nattuvishesham local news

Recent News

Corehub Up