ഭരണങ്ങാനം: കോട്ടയം ജില്ല അണ്ടർ 20 ഗുസ്തി മത്സരങ്ങൾ ഞായറാഴ്ച നടക്കും. രാവിലെ ഒമ്പത് മുതൽ ഭരണങ്ങാനം എഎസ് റസ്ലിംഗ് അക്കാദമിയിൽ ശരീരഭാര നിർണയത്തോടെ മത്സരങ്ങൾ ആരംഭിക്കും.
2006, 2007, 2008, 2009ൽ ജനിച്ചവർക്ക് മത്സരത്തിൽ പങ്കെടുക്കാം. 2009ൽ ജനിച്ചവർ രക്ഷകർത്താവിന്റെ സമ്മതപത്രം ഹാജരാക്കണം. മെഡിക്കൽ ഇൻഷ്വറൻസ് നിർബന്ധമാണ്.
രണ്ട് ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ സ്ലിപ്പും രജിസ്ട്രേഷൻ ഫീസും ആധാർ കാർഡ് ഒർജിനലും അതിന്റെ കോപ്പിയും സമ്മതപത്രവും മെഡിക്കൽ ഇൻഷ്വറൻസ് കോപ്പിയും നേരിൽ കൊണ്ടുവരണം.
മെഡിക്കൽ ഇൻഷ്വറൻസ് എടുക്കാത്തവർ 9447412438 ബിജു ന്യൂ ഇന്ത്യ ഇൻഷ്വറൻസുമായി ബന്ധപ്പെട്ടാൽ ചെറിയ തുകയ്ക്ക് ഒരുവർഷത്തേക്ക് ഇൻഷ്വറൻസ് ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.
20, 21 തീയതികളിൽ കണ്ണൂർ മടമ്പം ശ്രീകണ്ഠപുരത്താണ് സംസ്ഥാനമത്സരം നടക്കുക.