രാജപുരം: ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഹരിതവിദ്യാലയം പദ്ധതിക്ക് രാജപുരം ഹോളിഫാമിലി സ്കൂളിൽ തുടക്കമായി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം. സൈമൺ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോസ് അരീച്ചിറ ശുചിത്വ സന്ദേശം നൽകി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശ്രീവിദ്യ, പി. ഗീത, പി.എൽ. റോയ്, പഞ്ചായത്തംഗം സി. രേഖ, മുഖ്യാധ്യാപകൻ സജി മാത്യു, ഇക്കോ ശുചിത്വ ക്ലബ് നോഡൽ ഓഫീസർ ജിഷ ജോസ്, ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സി.പി.വി. വിനോദ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എം.കെ. ഷീല എന്നിവർ പ്രസംഗിച്ചു. ഹരിത കർമസേനാംഗങ്ങളുമായി കുട്ടികൾ മുഖാമുഖം നടത്തി.
Tags : Nattuvishesham District News