x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യം ന​ൽ​കി മ​ർ​ദിച്ച് സ്വ​ർ​ണം ക​വ​ർ​ന്ന കേസ്: ഒ​ളി​വി​ലാ​യി​രു​ന്ന സം​ഘം പി​ടി​യി​ൽ


Published: July 22, 2026 10:46 PM IST | Updated: July 22, 2026 10:46 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് വി​മു​ക്ത​ഭ​ട​ന് മ​ദ്യം ന​ൽ​കി മ​ർ​ദിച്ച് സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ ഹ​ണി​ട്രാ​പ്പ് കേ​സി​ലെ സ്ഥി​രം പ്ര​തി​ക​ളാ​യ അ​മ്മ​യും മ​ക​നും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പി​ടി​യി​ൽ. നെ​യ്യാ​റ്റി​ൻ​ക​ര ആ​റാ​ലും​മൂ​ട് സ്വ​ദേ​ശി ദീ​പ, മ​ക​ൻ അ​ഖി​ൽ, പ്ര​കാ​ശ​ൻ എ​ന്നി​വ​രെ​യാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് ആ​ല​പ്പു​ഴ​യി​ലെ ഒ​രു ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽനി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​ഖ്യ​പ്ര​തി​യാ​യ ദീ​പ മു​ൻ​പും സ​മാ​ന​രീ​തി​യി​ൽ ഹ​ണി​ട്രാ​പ്പ് കേ​സു​ക​ളി​ൽ പി​ടി​യി​ലാ​യി​ട്ടു​ള്ള​യാ​ളാ​ണ്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ച​ന്ത​വി​ള​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വി​മു​ക്ത​ഭ​ട​നെ ല​ക്ഷ്യ​മി​ട്ട് പ്ര​തി​ക​ൾ ത​ന്ത്ര​പ​ര​മാ​യി കെ​ണി​യൊ​രു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ​ക്ക് മ​ദ്യം ന​ൽ​കി അ​വ​ശ​നാ​ക്കി​യ ശേ​ഷം മ​ർ​ദിച്ച് ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നുശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ലാ​ണ് ആ​ല​പ്പു​ഴ​യി​ലെ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന് പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews gold Case

Recent News

Corehub Up