x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​ആ​ർ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച് മൗ​ലാ​ന​യി​ൽ ഹൃ​ദ​യ​ ദി​നാ​ച​ര​ണം

വെബ് ഡെസ്ക്
Published: October 1, 2026 01:48 AM IST | Updated: October 1, 2026 01:48 AM IST

ഹൃ​ദ​യ ദി​നാ​ച​ര​ണ പ​രി​പാ​ടി ഡോ.​ കെ.​എ. സീ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ:​ ലോ​ക ഹൃ​ദ​യ​ദി​ന​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​നും മൗ​ലാ​ന എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി സി​പി​ആ​ർ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ.​എ. സീ​തി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹൃ​ദ​യ​താ​ളം നി​ല​ക്കാ​തെ ശ്ര​ദ്ധി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന് എ​ല്ലാ​വ​രും സി​പി​ആ​ർ പ​രി​ശീ​ലി​ക്ക​ണ​മെ​ന്ന് മൗ​ലാ​ന ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​നി​ലെ ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യപ്പെ​ട്ടു. മൗ​ലാ​ന എ​മ​ർ​ജ​ൻ​സി വി​ഭാ​ഗം ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ. ​യാ​ഷി​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സി​പി​ആ​ർ പ​രി​ശീ​ല​നം ന​ട​ത്തി.

മൗ​ലാ​ന ഹാ​ർ​ട്ട് ഫൗ​ണ്ടേ​ഷ​ൻ ചീ​ഫ് കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​കെ.​പി. മാ​ർ​ക്കോ​സ്, സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​മാ​ത്യൂ​സ് പോ​ൾ, കാ​ർ​ഡി​യോ തൊ​റ​സി​ക് സ​ർ​ജ​ൻ ഡോ.​അ​രു​ണ്‍ ത​ങ്ക​പ്പ​ൻ, കാ​ർ​ഡി​യാ​ക് അ​ന​സ്തേ​ഷ്യ ഡോ. ​റ​യ്യാ​ൻ വാ​ച്ച​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നാ​ല​ക​ത്ത് ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ് മാ​നേ​ജ​ർ വി​നു, മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫി​സ​ർ പ്ര​കാ​ശ് വ​റ്റ​ലൂ​ർ, മ​നോ​ജ്, അ​ബ്ബാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഡോ. ​അ​ജ​യ് നാ​യ​ർ സ്വാ​ഗ​ത​വും അ​ൻ​വ​ർ സാ​ദ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up