x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചോഴിയക്കോട് കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു


Published: August 4, 2026 06:05 AM IST | Updated: August 4, 2026 06:05 AM IST

കാ​ടി​റ​ങ്ങി​യെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച കൃ​ഷി​യി​ടം.

കു​ള​ത്തൂ​പ്പു​ഴ: ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തി. ശം​ഖി​ലി വ​ന​മേ​ഖ​ല​യി​ല്‍ നി​ന്ന് രാ​ത്രി പു​ഴ​ ക​ട​ന്ന് ചോ​ഴി​യ​ക്കോ​ട് ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്കെ​ത്തി​യ കാ​ട്ടാ​ന​ക​ള്‍ ഓ​ന്തു​പ​ച്ച തെ​ങ്ങും​ത​റ​യി​ല്‍ വീ​ട്ടി​ല്‍ രാ​ജ​ന്‍​കു​ഞ്ഞി​ന്‍റെ കൃ​ഷി​ത്തോ​ട്ടം പൂ​ര്‍​ണ​മാ​യി ന​ശി​പ്പി​ച്ചു.

ഓ​ണ​വി​പ​ണി ല​ക്ഷ്യംവ​ച്ച് വി​ള​വെ​ടു​ക്കാ​ന്‍ പാ​ക​ത്തി​ലാ​യ നൂ​റ്റ​മ്പ​തോ​ളം നേ​ന്ത്ര​വാ​ഴ​ക​ളും നി​ര​വ​ധി റ​ബ​ര്‍ തൈ​ക​ളും ചേ​ന, പ​പ്പാ​യ, കാ​യ്ഫ​ലം വ​ന്നു​തു​ട​ങ്ങി​യ തെ​ങ്ങു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ന​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ രാ​ത്രി പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ കാ​ട്ടാ​ന​ക്കൂ​ട്ടം കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​ത് രാ​ജ​ന്‍​കു​ഞ്ഞും കു​ടും​ബ​വും അ​റി​ഞ്ഞി​ല്ല. നേ​രം പു​ല​ര്‍​ന്ന് നോ​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മി​ല്‍​പ്പാ​ലം, ഓ​ന്തു​പ​ച്ച, ബീ​ഡി​ക്കു​ന്ന്, ചോ​ഴി​യ​ക്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ​വ​ന​ത്തി​റ​മ്പി​ല്‍ കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം നാ​ട്ടു​കാ​ര്‍ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.ര​ണ്ടു ദി​വ​സം മു​മ്പ് റ​സീ​ന മ​ന്‍​സി​ലി​ല്‍ ഷാ​ജ​ഹാ​ന്‍റെ വീ​ട്ട്മു​റ്റ​ത്തെ​ത്തി​യ കാ​ട്ടാ​ന​ക​ള്‍ പു​ര​യി​ട​ത്തി​ല്‍ നി​ന്ന തെ​ങ്ങു​ക​ള്‍ ന​ശി​പ്പി​ക്കു​ക​യു മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട കാ​റി​നു കേ​ടു വ​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​രം ന​ല്‍​കു​മ്പോ​ള്‍ സ്ഥ​ല​ത്തെ​ത്തു​ന്ന വ​ന​പാ​ല​ക സം​ഘം ആ​ന​ക​ളെ വി​ര​ട്ടി​ പു​ഴ ക​ട​ത്തു​മെ​ന്ന​ല്ലാ​തെ ഇ​വ​യെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തും ഇ​തി​ന് ഒ​രു ശാ​ശ്വ​ത​മാ​യ സം​വി​ധാ​നം​ഒ​രു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​നം​വ​കു​പ്പി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധ​ത്തി​ന് ഒ​രു​ങ്ങു​ക​ യാ​ണ് .

 

K-Rail Survey

Tags : wild elephants destroys crops

Recent News

Corehub Up