x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യോ​ഗ​ദി​ന​ത്തി​ൽ പൈ​തൃ​കം പു​ര​സ്കാ​ര​വും ആ​ദ​ര​വും


Published: June 19, 2026 01:04 AM IST | Updated: June 19, 2026 01:04 AM IST

ഗു​രു​വാ​യൂ​ർ: യോ​ഗദി​ന​മാ​യ 21ന് ​ആ​ധ്യാ​ത്മി​ക പ്ര​സ്ഥാ​ന​മാ​യ ല​യ​ൺ മ​യൂ​ര റോ​യ​ൽ കിം​ഗ്ഡ​ത്തി​ന് പൈ​തൃ​കം ഗു​രു​വാ​യൂ​ർ യോ​ഗാ​ദി​ന പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.10,001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് പു​ര​സ്‌​കാ​രം.21 ന് ​വൈ​കി​ട്ട് നാ​ലി​ന് പെ​രു​ന്ത​ട്ട ക്ഷേ​ത്ര​ത്തി​ലെ നാ​ഗ​ഹാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി.​ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ൽ.​എം.​ആ​ർ.​കെ സ്ഥാ​പ​ക​ൻ ര​ജി​ത്കു​മാ​റി​നെ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് ര​ജി​ത്കു​മാ​ർ ന​യി​ക്കു​ന്ന മു​രു​ക പൂ​ജ​യും ലൈ​റ്റ് ബോ​ഡി ആ​ക്ടി​വേ​ഷ​ൻ മെ​ഡി​റ്റേ​ഷ​നും ഉ​ണ്ടാ​കും. ജ്യോ​തി​ദാ​സ് ഗു​രു​വാ​യൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 101 പേ​രു​ടെ സോ​പാ​ന സം​ഗീ​ത​ത്തോ​ടെ​യാ​ണു ച​ട​ങ്ങ് ആ​രം​ഭി​ക്കു​ക. പെ​രു​ന്ത​ട്ട ക്ഷേ​ത്ര​ത്തി​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ക്ഷേ​ത്ര​പ​രി​പാ​ല​ന​സ​മി​തി​യെ ആ​ദ​രി​ക്കും. അ​ഡ്വ. ര​വി ച​ങ്ക​ത്ത്, ഡോ. ​കെ.​ബി. പ്ര​ഭാ​ക​ര​ൻ, ജ​യ​ൻ മേ​നോ​ൻ, ബ്രി​ഗേ​ഡി​യ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Yoga Day Nattuvishesham District News

Recent News

Corehub Up