അടൂര്‍: ബോയ്സ് ഹൈസ്കൂളില്‍ പുതുതായി നിര്‍മിച്ച ഹൈടെക് ക്ലാസ് മുറികള്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എന്‍. സുനില്‍ ബാബു അധ്യക്ഷത വഹിച്ചു.
പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആര്. ദിന്‍രാജ്, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി വര്‍ഗീസ്, സുനില്‍ മൂലയില്‍, ജെമിനി ലിനു, തോമസ് ജോണ്‍ മോളേത്ത്, അടൂര്‍ ശശാങ്കന്, സത്യന്, ഡോ.കെ. എന്‍. മനോജ് കുമാര്‍, ആര്. സോമനാഥന് പിള്ള, പി. ആര്. ഗിരീഷ്, ഉദയന്‍ പിള്ള, ശ്രീകല , റെജി, രത്നകുമാരി എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Hi-tech classrooms