സാൻജോസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ അനുമോദനയോഗം
തളിപ്പറമ്പ്: സാൻജോസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ടി.കെ.ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കുട്ടികൾ പൊതുസമൂഹത്തിന്റെ സന്പത്താണെന്നും അവർ മൂല്യബോധമുള്ളവരായി വളർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എംഎൽഎ പറഞ്ഞു.
തളിപ്പറന്പ് സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. മാത്യു ആശാരിപ്പറന്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ദീപ്തി ജോസ്, പിടിഎ പ്രസിഡന്റ് ഡോ. വിമൽ റിമി, ജസ് ജോസഫ്, സീനത്ത് എന്നിവർ പ്രസംഗിച്ചു.