x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളി​യാ​മ​റ്റ​ത്തെ ഉ​യ​ര്‍​ന്ന ഫെയർ വാല്യു: മു​ഖ്യ​മ​ന്ത്രി​യി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ച്ച് ക​ര്‍​ഷ​ക​ര്‍

വെബ് ഡെസ്ക്
Published: September 22, 2026 11:34 PM IST | Updated: September 22, 2026 11:34 PM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ

വെ​ള്ളി​യാ​മ​റ്റം: അ​ശാ​സ്ത്രീ​യ​മാ​യ ഫെയർ വാല്യു നി​ര്‍​ണ​യം മൂ​ലം തീ​രാ​ദു​രി​ത​ത്തി​ലാ​യ വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍​ഷ​ക​ര്‍ വി.​ഡി.​ സ​തീ​ശ​ന്‍ സ​ര്‍​ക്കാ​രി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ച്ച് നീ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ലെ ഭൂ ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത​ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 25ന് ​ജി​ല്ല​യി​ലെ​ത്തു​ന്ന​ മു​ഖ്യ​മ​ന്ത്രി വെ​ള്ളി​യാ​മ​റ്റ​ത്തെ ക​ര്‍​ഷ​ക​കു​ടും​ബ​ങ്ങ​ളു​ടെ നാ​ളു​ക​ളാ​യു​ള്ള ആ​വ​ശ്യ​വും പ​രി​ഗ​ണി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ലും ന്യായ വി​ല​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി​കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി ബ​ജ​റ്റ​വ​ത​ര​ണ​വേ​ള​യി​ല്‍ പ്ര​സ്താ​വി​ച്ചി​രു​ന്നു. ഇ​തേത്തു​ട​ര്‍​ന്നു വെ​ള്ളി​യാ​മ​റ്റ​ത്തെ ക​ര്‍​ഷ​ക​ര്‍ സ​ര്‍​ക്കാ​രി​ല്‍ സ​മ്മ​ര്‍​ദം ശ​ക്ത​മാ​ക്കു​ക​യാ​ണ്. കാ​ല​താ​മ​സം കൂ​ടാ​തെ ത​ങ്ങ​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. വെ​ള്ളി​യാ​മ​റ്റം വി​ല്ലേ​ജി​ല്‍ ബ്ലോ​ക്ക് ന​മ്പ​ര്‍ 27ലും 28​ലും ഉ​ള്‍​പ്പെട്ട ക​ര്‍​ഷ​ക​രു​ടെ ഭൂ​മി​ക്ക് 25 ല​ക്ഷം മു​ത​ല്‍ ഒ​രു കോ​ടി വ​രെ​യാ​ണ് ഏ​ക്ക​റി​ന് താ​രി​ഫ് വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും റ​വ​ന്യു​മ​ന്ത്രി​ക്കും ഇ​തു സം​ബ​ന്ധി​ച്ച് ക​ര്‍​ഷ​ക​രും വി​വി​ധ സം​ഘ​ട​ന​ക​ളും പ​രാ​തി ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും ക​ഴി​ഞ്ഞ സ​ര്‍​ക്കാ​ര്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല.

ആ​ധാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ വി​പ​ണി വി​ല​യു​ടെ 70 ശ​ത​മാ​ന​ത്തോ​ളം മു​ദ്ര​വി​ല​യാ​യും​ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സാ​യും ന​ല്‍​കേ​ണ്ടി വ​രു​ന്ന​ത് ക​ര്‍​ഷ​ക​ര്‍​ക്ക് ക​ന​ത്ത​ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് വ​രു​ത്തി​വ​യ്ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ ഭൂ​മി വി​ല്‍​ക്കു​മ്പോ​ള്‍ കു​റ​ഞ്ഞ​ വി​ല​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​ന്ന​തും.

നി​ല​വി​ലു​ള്ള താ​രി​ഫ് വി​ല​യ​നു​സ​രി​ച്ചേ ആ​ധാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നാ​കൂ. ഇ​പ്ര​കാ​രം ന​ഷ്ടം സ​ഹി​ച്ച് ഭൂ​മി വി​ല്‍​പ​ന ന​ട​ത്തു​മ്പോ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് വ​ന്‍ ന​ഷ്ടം ഉ​ണ്ടാ​കു​ന്നു. വി​ദ്യാ​ഭ്യാ​സം, വി​വാ​ഹം, ഭ​വ​ന​നി​ര്‍​മാ​ണം, ഭൂ​ര​ഹി​ത​ര്‍​ക്കു​ള്ള ഭ​വ​ന​പ​ദ്ധ​തി, ചി​കി​ത്സ, കു​ടും​ബാം​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള വ​സ്തു കൈ​മാ​റ്റം എ​ന്നി​വ​യ്ക്കാ​യി ഭൂ​മി വി​ല്‍​ക്കാ​ന്‍ ക​ഴി​യാ​താ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്.​

പ​ഞ്ചാ​യ​ത്തി​ലെ 19,266 ആ​ളു​ക​ളെ​യും 4,828 കു​ടും​ബ​ങ്ങ​ളെ​യു​മാ​ണ് അ​ശാ​സ്ത്രീ​യ​മാ​യ ന്യായവി​ല ദു​രി​ത​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. സ​മീ​പ വി​ല്ലേ​ജു​ക​ളാ​യ ആ​ല​ക്കോ​ട്, കു​ട​യ​ത്തൂ​ര്‍, അ​റ​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​രി​ഫ് വി​ല​യു​ടെ പ​തി​ന്മ​ട​ങ്ങാ​ണ് ഇ​വി​ടെ​യു​ള്ള​ത്. വെ​ള്ളി​യാ​മ​റ്റം വി​ല്ലേ​ജി​ല്‍ അ​ന്യാ​യ​മാ​യ താ​രി​ഫ് വി​ല​യാണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍പോ​ലും തു​റ​ന്നു സ​മ്മ​തി​ക്കു​മ്പോ​ഴും നി​ല​വി​ലു​ള്ള താ​രി​ഫ് വി​ല റ​ദ്ദു​ചെ​യ്ത് പു​തി​യ വി​ല നി​ശ്ച​യി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​കു​ന്നി​ല്ല.

2010 ലാ​ണ് ഇ​വി​ടെ അ​ന്യാ​യ​മാ​യ താ​രി​ഫ് വി​ല ചു​മ​ത്തി​യ​ത്.​ പി​ന്നീ​ട് 2020ലും ​താ​രി​ഫ് വി​ല വ​ര്‍​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൂ​ടി​യ താ​രി​ഫ് വി​ലമൂ​ലം വെ​ള്ളി​യാ​മ​റ്റം വി​ല്ലേ​ജി​ല്‍ നാ​ളു​ക​ളാ​യി ഭൂ​മി​യു​ടെ ക്ര​യ​വി​ക്ര​യ​ങ്ങ​ള്‍ നി​ല​ച്ച സ്ഥി​തി​യാ​ണ്. താ​രി​ഫ് വി​ല​യി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തേ ഇ​ളം​ദേ​ശം ബ്ലോ​ക്ക് ഭ​ര​ണ​സ​മി​തി പാ​സാ​ക്കി​യ പ്ര​മേ​യം ഉ​ള്‍​പ്പടെ മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പ് മ​ന്ത്രി​ക്കും ന​ല്‍​കി​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews High Fair Value

Recent News

Corehub Up