x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്ര പു​സ്ത​ക കോ​ര്‍​ണ​ര്‍ ആ​രം​ഭി​ച്ചു


Published: July 6, 2026 06:44 AM IST | Updated: July 6, 2026 06:44 AM IST

സ​ബ​ര്‍​മ​തി ഗ്ര​ന്ഥ​ശാ​ല​യി​ല്‍ ആ​രം​ഭി​ച്ച ച​രി​ത്ര​പു​സ്ത​ക കോ​ര്‍​ണ​ര്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് മു​ന്‍ അ​ഡി.​ഡ​യ​റ​ക്ട​ര്‍ കെ. ​അ​ബ്ദു​ള്‍ റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്

ക​രു​നാ​ഗ​പ്പ​ള്ളി: സ​ബ​ര്‍​മ​തി ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗ്ര​ന്ഥ​ശാ​ല​യി​ല്‍ ച​രി​ത്ര പു​സ്ത​ക കോ​ര്‍​ണ​ര്‍ ആ​രം​ഭി​ച്ചു. വ​ട്ട​ത്ത​റ​യി​ല്‍ കോ​യാ​ക്കു​ട്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി കു​ടും​ബാം​ഗ​ങ്ങ​ള്‍ സ​മ്മാ​നി​ച്ച ച​രി​ത്ര പു​സ്ത​ക​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പു​സ്ത​ക കോ​ര്‍​ണ​ര്‍ ഒ​രു​ക്കി​യ​ത്.

വാ​യ​ന​നോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് മു​ന്‍ അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ കെ.​അ​ബ്ദു​ല്‍ റ​ഷീ​ദ് പു​സ്ത​ക കോ​ര്‍​ണ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ബ​ര്‍​മ​തി ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് സു​മ​ന്‍​ജി​ത്ത് മി​ഷ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​രു​ണ്‍ ഭാ​ര​തീ​യ​ന്‍, വ​യോ​ജ​ന വേ​ദി ക​ണ്‍​വീ​ന​ര്‍ ബേ​ബി ശ്യാം, ​ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി വി.​ആ​ര്‍ ഹ​രി​കൃ​ഷ്ണ​ന്‍, ബാ​ല​വേ​ദി ജോ.​ക​ണ്‍​വീ​ന​ര്‍ ന​മ​ന്‍, വേ​ണു​ഗോ​പാ​ല്‍, ലൈ​ബ്രേ​റി​യ​ന്‍ ബി​ന്ദു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up